വി.എം. കുട്ടി: നഷ്ടമായത് അതുല്യ പ്രതിഭയെ –ഡോം ഖത്തർ
text_fieldsദോഹ: വി.എം. കുട്ടിയുടെ നിര്യാണത്തിലൂടെ മാപ്പിളകലാരംഗത്തെ അതുല്യ പ്രതിഭയെയാണ് കൈരളിക്ക് നഷ്ടപ്പെട്ടതെന്ന് ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിച്ച അനുശോചന യോഗം.
മാപ്പിളപ്പാട്ടിനു പ്രകൃതി, ദേശസ്നേഹം, മാനവിക മൂല്യങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടാനും ജനങ്ങളിൽ സ്വാധീനം ചെലുത്താനും തിരുത്തലുകൾ കൊണ്ടുവരാനും പരിശ്രമിച്ച വലിയൊരു വ്യക്തിത്വമാണ് വിടവാങ്ങിയതെന്ന് മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.
മാപ്പിളപ്പാട്ട് ഗായകൻ, രചയിതാവ്, സംഗീത സംവിധായകൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ വി.എം. കുട്ടിയുടെ വിയോഗം വേദനിപ്പിക്കുന്നതാണെന്നും മാപ്പിള കലാരംഗത്തിന് നികത്താനാവാത്ത വിടവാണെന്നും അനുസ്മരണ യോഗത്തിനിടെ മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസൽ എളേറ്റിൽ അഭിപ്രായപ്പെട്ടു.
താനടക്കമുള്ള കലാകാരന്മാരെ സമൂഹത്തിലേക്ക് എത്തിച്ചത് വി.എം. കുട്ടിയുടെ ഉൾക്കാഴ്ചയും സംഘാടന പാടവവുമായിരുന്നെന്ന് പ്രശസ്ത ഗായിക വിളയിൽ ഫസീല പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ ഏറെ വേദികളിൽ എത്തിയ ശേഷമാണ് ജനകീയാടിസ്ഥാനത്തിൽ കേരളത്തിൽ ശക്തമായ രീതിയിൽ മാപ്പിളപ്പാട്ട് ശാഖ വേദികളിൽ എത്തിയതെന്നും അതിൽ കാര്യമായ പങ്കുവഹിച്ചത് വി.എം. കുട്ടിയായിരുന്നുവെന്നും എസ്.എ.എം. ബഷീർ അനുസ്മരിച്ചു. വി.എം. കുട്ടി ഖത്തറിൽ മാപ്പിളപ്പാട്ടിന് നൽകിയ സംഭാവനകൾ ഹുസൈൻ കടന്നമണ്ണ അനുസ്മരിച്ചു.
മുത്തലിബ് മട്ടന്നൂർ, പ്രശസ്ത മാപ്പിളപ്പാട്ട് നിരീക്ഷകൻ ആർ.ജെ. റിജാസ്, ഉസ്മാൻ കല്ലൻ, എ.കെ. അബ്ദുൽ ജലീൽ, അച്ചു ഉള്ളാട്ടിൽ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ബാലൻ ചേളാരി, വി.വി. ഹംസ, ഷാനവാസ് എലച്ചോല, ശ്രീധരൻ, സുരേഷ് പണിക്കർ, കേശവദാസ്, അസ്ഗറലി ചുങ്കത്തറ, നബ്ശ മുബീബ്, ഫാസില മശ്ഹൂദ്, നിയാസ് കൊട്ടപ്പുറം, നൗഫൽ കട്ടുപാറ, അനീസ് കെ.ടി. വളപുറം, ഇർഫാൻ പകര, റസിയാ ഉസ്മാൻ തുടങ്ങിയവർ അനുശോചിച്ചു.
പ്രസിഡൻറ് മശ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അസീസ് സ്വാഗതവും ആർട്സ് വിങ് കോഒാഡിനേറ്റർ ഹരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.