ചിരിക്കാൻ പഠിപ്പിച്ച വളൻറിയറിങ്
text_fields2006 അറബ് ഗെയിംസ് മുതൽ 2021 അറബ് കപ്പ് വരെ യായി ഒട്ടുമിക്ക കായിക മത്സരങ്ങൾക്കും മറ്റു പരിപാടികളിലുമായി 50ൽ അധികം വളൻറിയറിങ് ജോലി ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. ഹാൻഡ്ബാൾ ലോകകപ്പ്, ലോക അത്ലറ്റിക് ചാംപ്യൻഷിപ്, ക്ലബ് ഫുട്ബാൾ, 2014 ബ്രസീൽ, 2018 റഷ്യ ലോക കപ്പ് ഫാൻ സോണുകൾ, ലോക ബീച്ച് ചാമ്പ്യൻഷിപ്, ഖത്തർ കായിക ദിനം, അമീർ കപ്പ്, അൽഷകബ് സംഘടിപ്പിക്കുന്ന കുതിരഭ്യാസ പ്രകടനങ്ങൾ, അജ്യാൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ ഉൾപ്പെടെ ഖത്തറിെൻറ എല്ലാ ആഘോഷങ്ങളിലും സന്നദ്ധസേവകെൻറ വേഷമണിഞ്ഞു.
വോളിബാളിെൻറ ഈറ്റില്ലമായ പാലങ്ങാട്ടുനിന്നും ഖത്തറിൽ എത്തുന്നതിനു മുന്നേ നാട്ടിൽ സംഘടിപ്പിക്കുന്ന നിരവധി വോളി ടൂർണമെൻറുകളിൽ ഭാഗമായിരുന്നു. അതിനാൽ തന്നെ പന്തുരുളുന്നിടത് എത്താൻ എപ്പോഴും മനസ്സു കൊതിക്കും. വളൻറിയറിങ്ങിെൻറ ഭാഗമായി ലോകോത്തര നിലവാരമുള്ള സ്റ്റേഡിയങ്ങളും മത്സരങ്ങളും കാണാനും ആസ്വദിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമാണ്. എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാ ണ് ഓരോ മത്സരങ്ങളും സമ്മാനിച്ചത്. ലോകത്തിെൻറ നാനാ ഭാഗത്തും നിന്നെത്തുന്ന കാണികളും കളിക്കാരുമായി ഇടപഴകാനുള്ള സൗകര്യങ്ങൾ. അതിലുപരി സ്പോർട്സ് ജീവിതത്തിെൻറ ഭാഗമാണെന്ന് പഠിപ്പിക്കുന്ന ഖത്തറിെൻറ കുതിപ്പിൽ എളിയ രൂപത്തിലെങ്കിലും നമ്മുടെ സേവനം നൽകാൻ കഴിയുന്നു എന്ന ചാരിതാർഥ്യം.
നിസ്സാരമെന്നു വിചാരിക്കുന്ന പലതും എത്ര പ്രധാനപ്പെട്ടതാണെന്നു പഠിക്കാൻ കഴിഞ്ഞു. വഴി ചോദിക്കുന്നവനു വിരൽ ചൂണ്ടി വഴിപറഞ്ഞു കൊടുക്കുന്നതിനേക്കാൾ പറ്റുന്നത്ര കൂടെ നടന്നു വഴി കാണിച്ചു കൊടുക്കാൻ പരിശീലിച്ചു. സഹായം ചോദിക്കുന്നവരോട് എനിക്കറിയില്ല എന്ന മുഖത്തടിച്ച മറുപടിക്കു പകരം പറ്റുന്നതൊക്കെ ചെയ്യാൻ ശ്രമിക്കാനും പഠിച്ചു.
എല്ലാറ്റിലുമുപരിയായി പരിശീലനത്തിനായെത്തിയ എല്ലാ ഭാഷക്കാരും ദേശക്കാരും നമ്മെ പഠിപ്പിച്ച ഒന്നുണ്ട് -പുഞ്ചിരിക്കുന്ന മുഖം. മനസ്സ് തുറന്നു ചിരിച്ചു വേണം എല്ലാവരോടും പെരുമാറാൻ. നമുക്കും പരസ്പരം മനസ്സു തുറന്നു ചിരിക്കാം സ്നേഹവും സന്തോഷവും പങ്കുവെക്കാം. ഇന്നത്തെ ഡ്യൂട്ടി മെസേജ് വന്നിരിക്കുന്നു -'Be On Time With a Big Smile'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.