വയനാട് ദുരന്ത മേഖലയിലെ സന്നദ്ധ സേവകരെ ആദരിച്ചു
text_fieldsദോഹ: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ സന്നദ്ധ സേവനം അനുഷ്ഠിച്ച യൂത്ത് ഫോറം പ്രവർത്തകരെ ആദരിച്ചു. യൂത്ത് ഫോറം ഹാളിൽ ‘സ്നേഹാദരം’ എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അധ്യക്ഷത വഹിച്ചു. നസീഫ്, റഷാദ് എന്നിവർ ആദരം ഏറ്റുവാങ്ങി സദസ്സിനോടായി അനുഭവങ്ങൾ പങ്കുവെച്ചു.
സന്നദ്ധ പ്രവർത്തകർക്ക് യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ എന്നിവർ മെമന്റോ കൈമാറി. അനീസ് ഖിറാഅത്ത് നിർവഹിച്ചു. ജനസേവനം കൺവീനർ അഫ്സൽ സ്വാഗതവും യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ആരിഫ് അഹ്മദ് സമാപനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.