Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രചാരണമടങ്ങി; നാളെ...

പ്രചാരണമടങ്ങി; നാളെ വോ​ട്ടെടുപ്പ്​

text_fields
bookmark_border
പ്രചാരണമടങ്ങി; നാളെ വോ​ട്ടെടുപ്പ്​
cancel
camera_alt

ശൂറാ കൗൺസിൽ വോ​ട്ടെടുപ്പി​െൻറ ഒരുക്കങ്ങൾ നടത്തുന്ന തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥർ

ദോഹ: അറബ്​ രാജ്യങ്ങളുടെ ചരിത്രത്തിലെതന്നെ ഐതിഹാസികമാവുന്ന ഖത്തർ ശൂറാ കൗൺസിൽ വോ​ട്ടെടുപ്പിലേക്ക്​ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്​ മാത്രം. 30 ഇലക്​ട്രൽ ജില്ലകളിലേക്ക്​ നടക്കുന്ന വോ​ട്ടെടുപ്പി​െൻറ പ്രചാരണ പരിപാടികൾ വ്യാഴാഴ്​ചയോടെ അവസാനിച്ചു. നാട്ടിലെ തെരഞ്ഞെടുപ്പ്​ പോലെ തന്നെ തലേദിനം സ്​ഥാനാർഥികൾക്കും വോട്ടർമാർക്കും വിശ്രത്തി​​േൻറത്​. എന്നാൽ, നമ്മുടെ നാട്ടിൽ കാണുന്നപോലെ കൊട്ടിക്കലാശമോ പ്രചാരണമേളകളുടെ ബഹളങ്ങളോ ഒന്നുമില്ലാതെ നിശ്ശബ്​ദമായ സമാപനം. രണ്ടാഴ്​ച കാലത്തെ പ്രചാരണ കാലയളവിനുള്ളിൽ തങ്ങളുടെ നിലപാട​ുകളും വാഗ്​ദാനങ്ങളും സ്വപ്​നങ്ങളുമെല്ലാം വോട്ടർമാരിലെത്തിച്ച ആത്​മവിശ്വാസത്തിലാണ്​ സ്​ഥാനാർഥികൾൾ. 30 മണ്ഡലങ്ങളിലേക്കായി 226 സ്​ഥാനാർഥികളാണ് പ്രഥമ ശൂറാ കൗൺസിലിലേക്ക് ജനവിധിതേടുന്നത്.

ജനങ്ങൾക്ക് തങ്ങളുടെ ശബ്​ദം നേരിട്ട് നിയമനിർമാണ സഭകളിലേക്ക് എത്തിക്കുന്നതിനുള്ള സുവർണാവസരം കൂടിയാണിത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ അവകാശവാദങ്ങളെ അവസാനഘട്ടത്തിലും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഓരോ സ്​ഥാനാർഥിയും പ്രചാരണരംഗത്ത് സജീവമായി നിലകൊള്ളുന്നത്. സെമിനാറുകളും യോഗങ്ങളുമായി തങ്ങളുടെ വാഗ്​ദാനങ്ങളും ലക്ഷ്യങ്ങളും അവർക്ക്​ വോട്ടർമാരിലെത്തിക്കാനായി.

ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ദിനം ഏറെ സവിശേഷതകളുള്ള ദിനമാണെന്നും രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ ശബ്​ദങ്ങളെ സ്വതന്ത്ര വോട്ടായി രേഖപ്പെടുത്തുന്ന ദിനമാണെന്നും സ്​ഥാനാർഥികൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേവല വാക്കുകളല്ലെന്നും പ്രായോഗികമായി നടപ്പാക്കാനുള്ളതാണെന്നുമാണ് സ്​ഥാനാർഥികൾ പറയുന്നത്. ഖത്തരി സമൂഹത്തി​െൻറ ദൈനംദിന ജീവൽ പ്രശ്നങ്ങളിലൂന്നിയാണ് അധിക സ്​ഥാനാർഥികളും പ്രചാരണ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. സ്​ത്രീകളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, തൊഴിൽമേഖല, യുവാക്കളുടെ മുന്നേറ്റം, കുടുംബം തുടങ്ങിയവയാണ് അവയിൽ പ്രധാനപ്പെട്ടത്.

വോട്ട്​ ഉപയോഗപ്പെടുത്തണം

വോട്ടർമാരെല്ലാം തങ്ങളുടെ സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കണമെന്നും രാജ്യത്തി​െൻറ ചരിത്രത്തിലെ സുപ്രധാന ഏടായി മാറുന്ന തെരഞ്ഞെടുപ്പി​െൻറ ഭാഗമാകണമെന്നും 13ാം നമ്പർ മണ്ഡലത്തിൽനിന്ന്​ ജനവിധി തേടുന്ന മുഹമ്മദ് യൂസുഫ് അബ്​ദുറഹ്മാൻ അൽ മനാ വോട്ടർമാരോട് ആഹ്വാനം ചെയ്തു. പൗരന്മാർ സ്വതന്ത്രമായി നേരിട്ട് തെരഞ്ഞെടുപ്പിൽ ഭാഗമാകുന്ന പ്രഥമ തെരഞ്ഞെടുപ്പാണിതെന്നും അറബ്​ പത്രത്തിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ അംഗങ്ങളുടെ പ്രവർത്തന പരിചയ വൈവിധ്യം ശൂറാ കൗൺസിലിന് വലിയ നേട്ടമാകുമെന്ന് 21ാം നമ്പർ മണ്ഡലത്തിലെ സ്​ഥാനാർഥി റാഷിദ് നാസിർ സരീഅ് അൽ കഅ്ബി അൽ ശർഖ് ദിനപത്രത്തോട് പറഞ്ഞു. മത്സര രംഗത്തെ സ്​ത്രീപ്രാതിനിധ്യം സമൂഹത്തിലെ സ്​ത്രീകളുടെ പങ്ക് അവഗണിക്കാൻ കഴിയാത്തതാണെന്ന് തെളിയിക്കുന്നതാണെന്നും രാജ്യ പുരോഗതിയിൽ അവരുടെ കൂടി പങ്ക് നിർണായകമാണെന്നും ഖത്തറിൽ പൊതുരംഗത്ത് സ്​ത്രീകളുടെ പങ്കാളിത്തം നേരത്തെതന്നെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingdoha
News Summary - Voting ends tomorrow
Next Story