വി.എസ്.എഫ് ഖത്തർ 'സ്നേഹാദരം; നര്‍ഗീസ് ബീഗത്തെ ആദരിച്ചു
text_fieldsദോഹ: വാഴയൂർ സർവിസ് ഫോറം ഖത്തർ 'സ്നേഹാദരം 2020' പരിപാടി നടത്തി. നാട്ടിൽ നടത്തിയ ചടങ്ങിൽ സൂം വഴി ഖത്തറിലെ നിരവധിയാളുകളും പങ്കെടുത്തു. വാഴയൂർ സ്വദേശിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതംതന്നെ മാറ്റിവെച്ച നർഗീസ് ബീഗത്തിന് ടി.വി. ഇബ്രാഹിം എം.എൽ.എ ഉപഹാരവും കാഷ് അവാർഡും കൈമാറി.
എല്ലാ വിഭാഗം ആളുകളെയും കോർത്തിണക്കി പ്രവർത്തിക്കുന്ന വി.എസ്.എഫ് ഖത്തർ സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങ് ശ്ലാഘനീയമാണെന്ന് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ മുഖ്യാതിഥിയായി.
ടോം ഖത്തർ പ്രസിഡൻറ് വി.സി. മഷ്ഹൂദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് എന്‍. ഭാഗ്യനാഥ്, ജൂറി അംഗം പി.കെ.സി. അബ്ദുറഹിമാൻ, തിരൂര്‍ ആര്‍.ഡി.ഒ എന്‍. പ്രേമചന്ദ്രന്‍, ബ്ലോക്ക് മെംബര്‍മാരായ ചന്ദ്രദാസന്‍, വി.കെ. സബീറ, ചാലിയാര്‍ ദോഹ പ്രസിഡൻറ് അബ്ദുല്ലത്തീഫ് ഫറോക്ക്, ഡോം ഖത്തര്‍ സെക്രട്ടറി സി.കെ. അബ്ദുല്‍ ലത്തീഫ്, നൗഫല്‍ കോട്ടുപാടം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നൗഷാദ് ചണ്ണയില്‍, സി. ബാവ കാരാട്, ദിനേശ് കടവ്, അഖില്‍ താമരത്ത്, എ.കെ. അനീഷ്, സമദ് മുറാദ്, വി.സി. ഹമീദ് എന്നിവർ സംസാരിച്ചു.
മാതാപിതാക്കളുടെ ഉറച്ച പിന്തുണയാണ് കാരുണ്യ പ്രവർത്തനത്തിനുള്ള തൻെറ ഊർജമെന്ന് നർഗീസ് ബീഗം പറഞ്ഞു. നേതൃ പരിശീലന ക്ലാസിന് സി.എ. റസാഖ് നേതൃത്വം നല്‍കി.ചെയര്‍മാന്‍ രതീഷ് കക്കോവ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ റഫീഖ് കാരാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.