‘വാഖ്’ വേറിട്ട വഴിയിൽ സഞ്ചരിക്കുന്ന കൂട്ടായ്മ -ഇ.ടി. മുഹമ്മദ് ബഷീർ എം.പി
text_fieldsദോഹ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട മാതൃക തീർക്കുന്ന വാഖ് പ്രവാസികൾക്കും നാട്ടുകാർക്കും അഭിമാനമാണെന്ന് പാർലമെന്റ് അംഗവും വാഖ് ട്രസ്റ്റ് ചെയർമാനുമായ ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. വാഖിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ വാഴക്കാട് പ്രവർത്തിക്കുന്ന വാഖ് ഡയാലിസിസ് സെന്ററിനായി സംഘടിപ്പിച്ച വിഭവ സമാഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഹയിലെ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങ് ഖത്തർ കെ.എം.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി മുഹമ്മദ് ഈസ സംസാരിച്ചു. ആരോഗ്യ പ്രവർത്തകനും ഹമദ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റുമായ ഡോ. ഷഫീഖ് താപ്പി ഡയാലിസിസ് ബോധവത്കരണ ക്ലാസ് നടത്തി. വാഖ് പ്രസിഡന്റ് ടി.പി. അക്ബർ അധ്യക്ഷത വഹിച്ചു. കൺവീനർ സുഹൈൽ കൊന്നക്കോട് സ്വാഗതം പറഞ്ഞു.
വാഖ് ജനറൽ സെക്രട്ടറി ബി.കെ. ഫവാസ് ഡയാലിസിസ് സെന്റർ ബിൽഡിങ് പ്രോജക്ട് പ്ലാൻ അവതരിപ്പിച്ചു. ‘വാഖ് ദാനം’ ഷോർട്ട് ഫിലിം പ്രകാശനം ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഇന്ത്യൻ കൾചറൽ സെന്റർ ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ നിർവഹിച്ചു. ചടങ്ങിൽ ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അഷ്റഫ് വെൽകെയർ, കെ.സി. അബ്ദുൽ ലത്തീഫ്, വി.പി. ബഷീർ , ഹബീബ് കിഴിശ്ശേരി, ഹസ്സൻ വാഴക്കാട്, മോൻസി ബഷീർ , പി.വി. അബൂബക്കർ ബേയ്ക്മാർട്ട്, മുനീർ വാഴക്കാട് എന്നിവർക്കൊപ്പം ദോഹയിലെ സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.