Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​യി​ര​ങ്ങ​ൾ​ക്ക്...

ആ​യി​ര​ങ്ങ​ൾ​ക്ക് പ്ര​മേ​ഹ​ദി​ന സ​ന്ദേ​ശം ന​ൽ​കി വാ​ക്ക​ത്ത​ൺ

text_fields
bookmark_border
diabetes day
cancel
camera_alt

ലോ​ക പ്ര​മേ​ഹ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച

വാ​ക്ക​ത്ത​ൺ പൊ​തു​ജ​നാ​രോ​ഗ്യ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ക്യു.​ഡി.​എ

എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ല്ല അ​ൽ ഹ​മ​ഖ് എ​ന്നി​വ​ർ ന​യി​ക്കു​ന്നു.

ദോ​ഹ: പ്ര​മേ​ഹ​ത്തി​നെ​തി​രാ​യ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് പ​ക​ർ​ന്ന് ഖ​ത്ത​ർ ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ (ക്യു.​ഡി.​എ) പ്ര​മേ​ഹ ദി​ന വാ​ക്ക​ത്ത​ൺ. അ​ന്താ​രാ​ഷ്ട്ര പ്ര​മേ​ഹ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​സ്പ​യ​ർ പാ​ർ​ക്കി​ൽ ന​ട​ന്ന വാ​ക്ക​ത്ത​ണി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 12,000ത്തോ​ളം പേ​ർ അ​ണി​നി​ര​ന്ന​പ്പോ​ൾ, രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ഡ​യ​ബ​റ്റി​ക് സ​ന്ദേ​ശ സം​ഗ​മ​മാ​യി മാ​റി.

പ്ര​മേ​ഹ​ത്തെ കു​റി​ച്ച് സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും, രോ​ഗ​മു​ള്ള​വ​രെ തി​രി​ച്ച​റി​യു​ക​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു​നി​ന്ന വാ​ക്ക​ത്ത​ൺ ആ​സ്പ​യ​ർ പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ​ത്.

‘പ്ര​മേ​ഹ​വും ക്ഷേ​മ​വും’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ഖ​ത്ത​ർ ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ (ക്യു.​ഡി.​എ) ആ​സ്പ​യ​ർ പാ​ർ​ക്കി​ൽ ലോ​ക പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​സ്പ​യ​ർ പാ​ർ​ക്കി​ൽ പ്ര​മേ​ഹ​ദി​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. നാ​ലോ​ടെ​യാ​ണ് വാ​ക്ക​ത്ത​ൺ ആ​രം​ഭി​ച്ച​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, യു​വാ​ക്ക​ൾ, സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്തം വാ​ക്ക​ത്ത​ണി​ലു​ണ്ടാ​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം അ​ണി​നി​ര​ന്നു.

പ്ര​മേ​ഹ പ​രി​ശോ​ധ​ന​യും രോ​ഗ​പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി കാ​യി​ക വി​നോ​ദ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​മേ​ഹ വി​ഭാ​ഗം, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ.

പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ, ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി, സി​ദ്ര മെ​ഡി​സി​ൻ, ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ, ഖ​ത്ത​ർ ബ​യോ മെ​ഡി​ക്ക​ൽ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, എ​ച്ച്.​എം.​സി പു​ക​യി​ല നി​യ​ന്ത്ര​ണ​കേ​ന്ദ്രം, ഖ​ത്ത​ർ ഫാ​മി​ലി ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ സൊ​സൈ​റ്റി, ഖ​ത്ത​ർ ന​ഴ്‌​സി​ങ് അ​സോ​സി​യേ​ഷ​ൻ, നി​ര​വ​ധി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി.

ഖ​ത്ത​ർ സ്‌​പോ​ർ​ട്‌​സ് ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷ​നു കീ​ഴി​ലെ വി​വി​ധ അം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു. വി​വി​ധ കാ​യി​ക വി​നോ​ദ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

പ്ര​മേ​ഹ​ത്തെ മ​ന​സ്സി​ലാ​ക്കു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​വ് ന​ൽ​കു​ക​യു​മാ​ണ് പ്ര​മേ​ഹ​ദി​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക്യു.​ഡി.​എ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ല്ല അ​ൽ ഹ​മ​ഖ് പ​റ​ഞ്ഞു.

2021ലെ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​ബ​റ്റി​സ് ഫെ​ഡ​റേ​ഷ​ൻ (ഐ.​ഡി.​എ​ഫ്) ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്രാ​യ​പൂ​ർ​ത്തി​യാ​യ ജ​ന​സം​ഖ്യ​യു​ടെ 10.5 ശ​ത​മാ​ന​വും അ​ല്ലെ​ങ്കി​ൽ 20-79 വ​യ​സ്സു​ള്ള 537 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ പ്ര​മേ​ഹ​വു​മാ​യി ജീ​വി​ക്കു​ന്നു​വെ​ന്നാ​ണ്. അ​വ​രി​ൽ പ​കു​തി​യോ​ളം പേ​ർ​ക്കും അ​വ​രു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് അ​റി​യി​ല്ല. 2045ഓ​ടെ, പ്രാ​യ​പൂ​ർ​ത്തി​യാ​യ എ​ട്ടി​ൽ ഒ​രാ​ൾ അ​ല്ലെ​ങ്കി​ൽ ഏ​ക​ദേ​ശം 783 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ പ്ര​മേ​ഹ​ബാ​ധി​ത​രാ​യി​രി​ക്കു​മെ​ന്ന് ഐ.​ഡി.​എ​ഫ് പ്ര​വ​ചി​ക്കു​ന്നു. 46 ശ​ത​മാ​ന​മാ​ണ് ഈ ​വ​ർ​ധ​ന​വെ​ന്നും വ്യ​ക്ത​മാ​ക്കി.

​പ്ര​മേ​ഹം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ നേ​ര​ത്തേ മ​ന​സ്സി​ലാ​ക്കു​ക​യും, തി​രി​ച്ച​റി​ഞ്ഞ ശേ​ഷം, ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളി​ലൂ​ടെ പ്ര​തി​രോ​ധി​ക്കു​ക​യും സ​മ​യ​ബ​ന്ധി​ത ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ഏ​റ്റും മി​ക​ച്ച മാ​ർ​ഗ​മെ​ന്ന് ഡോ. ​അ​ബ്ദു​ല്ല അ​ൽ ഹ​മ​ഖ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WalkathonQatar NewsDiabetes Day
News Summary - Walkathon with Diabetes Day message to thousands
Next Story