ആശയങ്ങളുടെ ആഴക്കടലായി, ചന്തമേറും വർണക്കൂട്ടുകളായി തെരുവു ചുമരുകൾ
text_fieldsദോഹ: ആശയങ്ങളുടെ ഉൾക്കരുത്താലും കണ്ണിനിമ്പമുള്ള വർണക്കൂട്ടുകളാലും സമ്പന്നമാകുകയാണ് ദോഹയുടെ തെരുവുകൾ. ഒരു മാസത്തിലധികമായി ഖത്തറിലെ കലാകാരന്മാരാണ് ദോഹയിലെ തെരുവു മതിലുകളിൽ തങ്ങളുടെ കലാസൃഷ്ടികൾ തീർക്കുന്നത്. വെറുതെയങ്ങ് വരച്ചുപോകുകയല്ല, ആശയങ്ങളാൽ സമ്പന്നമാണ് ഓരോ ചിത്രങ്ങളും. ഒപ്പം കാഴ്ചക്ക് മനോഹരവും. വിവിധ ഭാഗങ്ങളിലെ ചുമരുകൾ വർണ ചിത്രങ്ങളാൽ അലങ്കരിക്കുന്നത് ഖത്തരികളും വിദേശികളുമായ 17 കലാകാരന്മാരാണ്.
മുബാറക് അൽ മാലിക്, ഹുദ ബസാഹൽ, നൂറ അൽ മൻസൂരി, ദിമിത്രിജെ ബുഗർസ്കി, ശരീഫ അൽ മന്നാഇ, തമൽ അൽ ദോസരി, മുന അൽ ബദർ, ഫാതിമ അൽ ശർസാനി, മിഖായേൽ പെറോൺ, മർയം അൽ മദാദി, ഷുവാ അൽ കുവാരി, അബ്ദുൽ അസീസ് യൂസുഫ്, അബ്ദുല്ല അൽ ഇമാദി, അൽ അനൂദ് അൽ ഗാമിദി, ഹൈഫ അൽ ഖുസാഇ, ഐശ അൽ ഫദല എന്നിവരാണിവർ. ഖത്തർ മ്യൂസിയത്തിെൻറ ജിദാരി ആർട്ട് സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. അൽ അബ്റാജ് പാർക്ക്, അൽ അസ്മഖ് ഏരിയ, ദോഹ ഫെസ്റ്റിവൽ സിറ്റി ഇൻറർചെയ്ഞ്ച്, അൽഖോർ ഇൻറർചെയ്ഞ്ച്, പോസ്റ്റ് ഓഫിസ് പാർക്ക്, 5/6 പാർക്ക്, ൈഫ്ല ഓവർ, ഖത്തർ നാഷനൽ ലൈബ്രറി മെേട്രാസ്റ്റേഷൻ, ഫരീജ് കുലൈബ് വുഖൂദ് പെേട്രാൾ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കലാകാരന്മാർ ചുവരുകൾ അലങ്കരിക്കുന്നത്. പല ചിത്രങ്ങളും പൂർത്തിയായിക്കഴിഞ്ഞു. വിവിധ പാലങ്ങളുടെ ചുമരുകളും പെയിൻറിങ്ങിന് വഴിമാറിക്കഴിഞ്ഞു.
ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് സുപ്രീംകമ്മിറ്റി, ക്യൂ റെയിൽ, വുഖൂദ്, ദ ഫയർ സ്റ്റേഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ജിദാരി ആർട്ട് നടപ്പാക്കുന്നത്. ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ രാജ്യത്തെ കലാകാരന്മാരുടെ സൃഷ്ടികൾക്ക് വെളിച്ചം പകരുന്നതിൽ മുഖ്യപങ്ക് വഹിച്ച ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനിക്ക് ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.