Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ് സുവനീർ...

ലോകകപ്പ് സുവനീർ ടിക്കറ്റുകൾ വേണോ? ഇപ്പോൾ അപേക്ഷിക്കാം

text_fields
bookmark_border
ലോകകപ്പ് സുവനീർ ടിക്കറ്റുകൾ വേണോ? ഇപ്പോൾ അപേക്ഷിക്കാം
cancel

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ മ​ത്സ​ര​ങ്ങ​ൾ നേ​രി​ട്ടു ക​ണ്ട​യാ​ളാ​ണോ നി​ങ്ങ​ൾ? ആ ​ച​രി​ത്ര​മു​ഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷി​യാ​യ​തി​​ന്റെ ഓ​ർ​മ​ക്കാ​യി എ​ക്കാ​ല​വും സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ പ​റ്റി​യ സാ​ധാ​ര​ണ ടി​ക്ക​റ്റ് വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​​ന്നു​ണ്ടോ? എ​ങ്കി​ൽ അ​തി​നു​ള്ള സ​മ​യ​മി​താ​ണ്. മൊ​ബൈ​ൽ ടി​ക്ക​റ്റ് ഉ​ട​മ​ക​ൾ​ക്ക് ഖ​ത്ത​ർ 2022 ലോ​ക​ക​പ്പി​ലെ ഫി​സി​ക്ക​ൽ ടി​ക്ക​റ്റു​ക​ൾ സു​വ​നീ​റാ​യി വേ​ണ​മെ​ങ്കി​ൽ ഫി​ഫ​ക്ക് അ​പേ​ക്ഷ ന​ൽ​കാം.

സു​വ​നീ​ർ ടി​ക്ക​റ്റു​ക​ൾ ഇ​പ്പോ​ൾ പ്രി​ന്റി​നാ​യി വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റ് വാ​ങ്ങി​യ ആ​ൾ​ക്ക് അ​തി​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ അ​യാ​ൾ വാ​ങ്ങി​യ മൊ​ബൈ​ൽ ടി​ക്ക​റ്റു​ക​ളു​ടെ സു​വ​നീ​ർ ടി​ക്ക​റ്റു​ക​ൾ ഇ​നി ല​ഭി​ക്കും. ത​നി​ക്കും ഗ​സ്റ്റു​ക​ൾ​ക്കു​മാ​യി എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ സു​വ​നീ​ർ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​ൻ ലോ​ക​ക​പ്പ് ടി​ക്ക​റ്റ് വാ​ങ്ങി​യ​വ​ർ​ക്ക് FIFA.com/tickets ആ​ക്‌​സ​സ് ചെ​യ്ത് ത​ങ്ങ​ളു​ടെ ഫി​ഫ ടി​ക്ക​റ്റി​ങ് അ​ക്കൗ​ണ്ടി​ലേ​ക്ക് ലോ​ഗി​ൻ ചെ​യ്യാ​ൻ ക​ഴി​യും. സു​വ​നീ​ർ ടി​ക്ക​റ്റ് ഇ​തു​വ​ഴി മാ​ത്ര​മേ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യൂ​ എ​ന്നും ഫി​ഫ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​ഥി​ക​ൾ​ക്ക് നേ​രി​ട്ട് സു​വ​നീ​ർ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​ൻ ക​ഴി​യി​ല്ല.

ഒ​രു സു​വ​നീ​ർ ടി​ക്ക​റ്റി​ന്റെ വി​ല പ​ത്ത് ഖ​ത്ത​ർ റി​യാ​ലാ​ണ്. ഒ​രൊ​റ്റ ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റി​ലു​ള്ള എ​ല്ലാ ടി​ക്ക​റ്റു​ക​ളും പ്രി​ന്റ് ചെ​യ്തു​കി​ട്ടും. ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റി​ലു​ള്ള ഓ​രോ ടി​ക്ക​റ്റി​നും പ​ത്തു റി​യാ​ൽ വീ​തം ന​ൽ​ക​ണ​മെ​ന്നു മാ​ത്രം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഒ​രു ഒ​റി​ജി​ന​ൽ ടി​ക്ക​റ്റ് വാ​ങ്ങി​യ​യാ​ളു​ടെ അ​പേ​ക്ഷ​യി​ൽ ആ​റു ടി​ക്ക​റ്റു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ 60 റി​യാ​ൽ ന​ൽ​ക​ണം.

നി​ങ്ങ​ളു​ടെ ഫി​ഫ ടി​ക്ക​റ്റി​ങ് അ​ക്കൗ​ണ്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് സു​വ​നീ​ർ ടി​ക്ക​റ്റു​ക​ൾ സാ​ധാ​ര​ണ ത​പാ​ൽ വ​ഴി അ​യ​ക്കും. 2023 ഫെ​ബ്രു​വ​രി അ​വ​സാ​ന​മോ 2023 മാ​ർ​ച്ചി​ന്റെ ആ​ദ്യ​മോ മു​ത​ൽ ടി​ക്ക​റ്റു​ക​ൾ അ​യ​ച്ചു​തു​ട​ങ്ങും. ടി​ക്ക​റ്റു​ക​ൾ അ​യ​ക്കു​ന്ന​ത് ഒ​രു മാ​സ​ത്തോ​ളം തു​ട​രും. അ​ത​നു​സ​രി​ച്ച്, 2023 മാ​ർ​ച്ച് അ​വ​സാ​ന​മോ 2023 ഏ​പ്രി​ലി​ന്റെ തു​ട​ക്ക​മോ ആ​യി​രി​ക്കും സു​വ​നീ​ർ ടി​ക്ക​റ്റു​ക​ൾ വി​ലാ​സ​ക്കാ​ര​ന് ല​ഭി​ക്കു​ന്ന​ത്. ഷി​പ്പി​ങ് ചെ​ല​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് സു​വ​നീ​ർ ടി​ക്ക​റ്റു​ക​ളു​ടെ വി​ല​യാ​യി 10 റി​യാ​ൽ ഈ​ടാ​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ, ടി​ക്ക​റ്റ് ചാ​ർ​ജി​ന് പു​റ​മെ കൂ​ടു​ത​ൽ പ​ണം ന​ൽ​കേ​ണ്ട​തി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupSouvenir Tickets
News Summary - Want World Cup Souvenir Tickets? Apply now
Next Story