വഖഫ്: കരട് നിയമത്തിന് ശൂറാ കൗൺസിലിെൻറ അംഗീകാരം
text_fieldsദോഹ: വഖഫുമായി ബന്ധപ്പെട്ട കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം. സ്പീക്കർ അഹ്മദ് ബിന് അബ്ദുല്ല സെയ്ദ് ആല് മഹ്മൂദിെൻറ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന ശൂറാ കൗൺസിൽ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. ഒമ്പത് അധ്യായങ്ങളും 58 വകുപ്പുകളും ഉപവകുപ്പുകളും അടങ്ങുന്ന നിയമത്തിൽ വഖഫ് സ്ഥാപനം, വിതരണം, നിബന്ധനകൾ, സിവിൽ വഖഫ്, വഖഫ് മേൽനോട്ടം, പരിചരണം, ആർക്കിടെക്ച്വർ, നിക്ഷേപം എന്നിവ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.
കരട് നിയമത്തിൽ ലീഗൽ ആൻഡ് ലെജിസ്ലേറ്റിവ് അഫേഴ്സ് കമ്മിറ്റി തയാറാക്കിയ വിശദമായ പഠനറിപ്പോർട്ട് ശൂറാ കൗൺസിൽ യോഗത്തിൽ ചർച്ചചെയ്തു. വഖഫുമായി ബന്ധപ്പെട്ട 1996ലെ എട്ടാം നമ്പർ നിയമത്തിന് പകരമായാണ് കൂടുതൽ വകുപ്പുകളും ശീർഷകങ്ങളും ചേർത്ത് പുതിയ നിയമം നിർമിക്കുന്നത്. കരട് നിയമത്തിന്മേൽ വിശദമായ ചർച്ച നടത്തിയ ശൂറാ കൗൺസിൽ ആവശ്യമായ നിർദേശങ്ങളോടെയും ശിപാർശകളോടെയും അംഗീകാരം നൽകി സർക്കാറിന് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.