വഖഫ് ബോർഡ് നിയമനം: ടേബ്ൾടോക് സംഘടിപ്പിച്ചു
text_fieldsദോഹ: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് കാര്യക്ഷമത വർധിപ്പിക്കാനാണെന്ന വാദം കാപട്യമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്. ഖത്തർ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടേബ്ൾ ടോക്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണ വിഷയത്തിൽ ചതിക്കപ്പെട്ട സമുദായം ഇന്ന് അതിെൻറ നഷ്ടങ്ങൾ സഹിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സർവകലാശാലാ നിയമനങ്ങളിൽ സംവരണ സമുദായങ്ങളുടെ േക്വാട്ടയിൽ നിന്നുമെടുത്താണ് മുന്നാക്കക്കാർക്ക് നിയമനം നൽകിയത്. സംവരണ സമുദായങ്ങൾക്ക് നൽകിയ ഉറപ്പിനുവിരുദ്ധമായ ഈ സമീപനം ശക്തമായ സമരംകൊണ്ടാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ തിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംവാദം കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഖാസിമി മോഡറേറ്ററായിരുന്നു. കോയ കൊണ്ടോട്ടി (കെ.എം.സി സി ), മുജീബ് മദനി (ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ ), എൻ.പി. ഗഫൂർ (ഐ.സി.എസ് ഖത്തർ ), ജമീൽ ഫലാഹി (സി.ഐ.സി ഖത്തർ), മുനീർ മങ്കട (ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ), ഫൈസൽ വാഫി അടിവാരം (കേരള ഇസ്ലാമിക് സെൻറർ) സംസാരിച്ചു. ഫൈസൽ കായക്കണ്ടി ഖിറാഅത്ത് നടത്തി. സിറാജ് മാതോത്ത് സ്വാഗതവും ശബീർ മേമുണ്ട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.