മാലിന്യം പുനഃചംക്രമണം നടത്തൽ; പുതുപദ്ധതിയുമായി എച്ച്.എം.സി
text_fieldsദോഹ: മാലിന്യം കുറക്കുന്നതിെൻറ ഭാഗമായി പുതുപദ്ധതിയുമായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി). ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണപദ്ധതി തുടങ്ങിയത്.
കടലാസുകൾ, അലുമിനിയം, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യം പ്രത്യേകം തയാറാക്കിയ മാലിന്യപ്പെട്ടികളിൽ നിക്ഷേപിക്കുന്നതിന് ജീവനക്കാരെയും രോഗികളെയും സന്ദർശകരെയും േപ്രാത്സാഹിപ്പിക്കും. ഒപ്പം ഇവ പുനഃചംക്രമണം ചെയ്യുന്നതിൻെറയും അത്തരം സംസ്കാരത്തെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്യും. ഇത് ജീവിതത്തിൽ പകർത്താൻ ആവശ്യപ്പെടും.
ഇതടക്കമുള്ള വിവിധ പദ്ധതികൾ ചേർന്നതാണ് ഹമദ് മെഡിക്കൽ കോർപറേഷെൻറ 'ദി വേസ്റ്റ് വൈസ്' േപ്രാഗ്രാം ലക്ഷ്യമിടുന്നത്. ആരോഗ്യമേഖലയിൽനിന്നുള്ള മാലിന്യങ്ങളിൽ പൊതുവിൽ 85 ശതമാനവും അപകടകരമല്ലാത്തതാണ്. എന്നാൽ, അവ പുനരുപയോഗം സാധ്യമാക്കുന്ന മാലിന്യവുമാണെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
ഖത്തർ വിഷൻ 2030െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നായ പരിസ്ഥിതി സുസ്ഥിരതയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് എച്ച്.എം.സി പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങളിലൂടെ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും എച്ച്.എം.സി ഹെൽത്ത് കെയർ ഫെസിലിറ്റീസ് മേധാവിയും ബിസിനസ് സർവിസ് ആക്ടിങ് ചീഫുമായ ഹമദ് അൽ ഖലീഫ പറഞ്ഞു.
പുറന്തള്ളപ്പെടുന്ന മാലിന്യം 10 ശതമാനം കുറക്കുകയാണ് പദ്ധതിയിലൂടെ ഈ വർഷം ലക്ഷ്യമിടുന്നത്. അടുത്ത വർഷം നവംബറോടെ 15 ശതമാനം കുറവും ലക്ഷ്യമിടുന്നു. നാല് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാർക്കും സന്ദർശകർക്കും പുനഃചംക്രമണം സംബന്ധിച്ചും മാലിന്യപ്പെട്ടികളിൽ എങ്ങനെ മാലിന്യം നിക്ഷേപിക്കണമെന്നതുമായി ബന്ധപ്പെട്ടും പ്രത്യേക കാമ്പയിനും അധികൃതർ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.