Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
watan exercise 2024
cancel
camera_alt

നാ​ലാ​മ​ത് വ​ത​ൻ സു​ര​ക്ഷാ അ​ഭ്യാ​സം സം​ബ​ന്ധി​ച്ച ത​യാ​റെ​ടു​പ്പു​ക​ൾ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ

വി​ശ​ദീ​ക​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ന്റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സൈ​നി​ക അ​ഭ്യാ​സ പ്ര​ക​ട​ന​മാ​യ ‘വ​ത​ൻ എ​ക്‌​സ​സൈ​സ് 2024’ ന് ​ന​വം​ബ​ർ 10ന് ​തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ‘വ​ത​ൻ’ എ​ക്സ​സൈ​സ് വി​ഭാ​ഗം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗ​മാ​യ ല​ഖ്‍വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത് വ​ത​ൻ സൈ​നി​കാ​ഭ്യാ​സം 13 വ​രെ നീ​ളും.

ഖ​ത്ത​ർ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ, വി​വി​ധ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 70ഓ​ളം സ്ഥാ​പ​ന​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന ‘വ​ത​ൻ’ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ​സു​ര​ക്ഷ വി​ഭാ​ഗ​വും പ​​ങ്കെ​ടു​ക്കും. ല​ഖ്‍വി​യ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ​ത​ൻ എ​ക്സ​സൈ​സ് ആ​ൻ​ഡ് ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ സ്ഥി​രം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്റ്റാ​ഫ് ബ്രി​ഗേ​ഡി​യ​ർ മു​ബാ​റ​ക് ഷെ​രീ​ദ അ​ൽ ക​അ​ബി സൈ​നി​ക അ​ഭ്യാ​സം സം​ബ​ന്ധി​ച്ച പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

വി​വി​ധ​ മേ​ഖ​ല​ക​ളി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ​ നേ​രി​ടാ​ൻ പ​രി​ശീ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ സു​ര​ക്ഷ​സേ​ന വി​ഭാ​ഗ​ങ്ങ​ൾ, വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘വ​ത​ൻ’ അ​ഭ്യാ​സം ന​ട​ത്തു​ന്ന​ത്.

വ​ത​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്റ്റാ​ഫ് ബ്രി​ഗേ​ഡി​യ​ർ മു​ബാ​റ​ക് ഷെ​രീ​ദ അ​ൽ ക​അ​ബി സം​സാ​രി​ക്കു​ന്നു

സൈ​നി​ക, സു​ര​ക്ഷ, സി​വി​ലി​യ​ൻ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​കോ​പ​ന​വും, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സം​യു​ക്ത ഓ​പ​റേ​ഷ​നു​ക​ളും നീ​ക്ക​ങ്ങ​ളും ന​ട​ത്താ​നു​ള്ള മി​ക​വും, ദു​ർ​ഘ​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​നു​ള്ള പ്രാ​പ്തി​യും ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സ്റ്റാ​ഫ് ബ്രി​ഗേ​ഡി​യ​ർ മു​ബാ​റ​ക് ഷെ​രീ​ദ അ​ൽ ക​അ​ബി പ​റ​ഞ്ഞു.

വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ 55ഓ​ളം സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​യി​രി​ക്കും നാ​ലു ദി​വ​സം നീ​ളു​ന്ന സം​യു​ക്ത സു​ര​ക്ഷ അ​ഭ്യാ​സം. വ​ത​ൻ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ വി​ദ​ഗ്ധ​സം​ഘം ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശീ​ല​നം. ദു​ർ​ഘ​ട സാ​ഹ​ച​ര്യ​ങ്ങ​ളും, കൃ​ത്രി​മ​മാ​യി ത​യാ​ക്കി​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​മെ​ല്ലാം ഉ​ൾ​പ്പെ​ടും.

ആ​റു ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ക്കു​മെ​ന്ന് വ​ത​ൻ ലീ​ഡ​ർ​ഷി​പ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ൽ ക​മാ​ൻ​ഡ​ർ മേ​ജ​ർ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് ജാ​ബി​ർ അ​ബ്ദു​ല്ല അ​റി​യി​ച്ചു. പ്രാ​ഥ​മി​ക ഘ​ട്ടം, റെ​ഡി​ന​സ്, പ്രി​പ്പ​റേ​ഷ​ൻ, ഓ​ഫി​സ് കേ​ന്ദ്ര​മാ​ക്കി​യു​ള്ള അ​ഭ്യാ​സ​ങ്ങ​ൾ, ഫീ​ൽ​ഡ് അ​ഭ്യാ​സ​ങ്ങ​ൾ, സ​മാ​പ​ന പ്ര​ക​ട​നം എ​ന്നി​വ​യാ​ണ് ആ​റ് ഘ​ട്ട​ങ്ങ​ൾ.

ഖ​ത്ത​റി​ലെ ക​ര, ക​ട​ൽ, ആ​കാ​ശം ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ മേ​ഖ​ല​ക​​ളും ഉ​ൾ​പ്പെ​ടെ​യാ​വും പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, സ​ർ​വി​സ് സ്ഥാ​പ​ന​ങ്ങ​ൾ, താ​മ​സ കേ​ന്ദ്ര​ങ്ങ​ൾ, പ്ര​ധാ​ന റോ​ഡു​ക​ൾ, ഷോ​പ്പി​ങ് സെ​ന്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ഇ​ട​ങ്ങ​ൾ സൈ​നി​ക-​സു​ര​ക്ഷ അ​ഭ്യാ​സ​വേ​ദി​ക​ളാ​വും.

സൈ​നി​ക -സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ഉ​ൾ​പ്പെ​ടെ സി​വി​ലി​യ​ൻ സ്ഥാ​പ​ന​ങ്ങ​ളും ഭാ​ഗ​മാ​വു​മെ​ന്ന് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ എ​ൻ​ജി. മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ ദാ​ഹി അ​റി​യി​ച്ചു.

2022 ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് മു​ന്നോ​ടി​യാ​യാ​യി​രു​ന്നു പ്ര​ഥ​മ വ​ത​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ത​യാ​റെ​ടു​പ്പ് എ​ന്ന നി​ല​യി​ൽ ന​ട​ന്ന ഫി​ഫ അ​റ​ബ് ക​പ്പി​ന് മു​മ്പ് 13 രാ​ജ്യ​ങ്ങ​ളി​ലെ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ആ​ദ്യ വ​ത​ൻ അ​ഭ്യാ​സം അ​ര​ങ്ങേ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SafetyQatar NewsWatan Exercise 2024
News Summary - watan with safety exercise
Next Story