തർശീദ് വഴി ജല, വൈദ്യുത ഉപഭോഗം കുറച്ചു
text_fieldsദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ 'കഹ്റമ'യുടെ തർശീദ് സംരംഭത്തിന് കീഴിൽ രാജ്യത്തെ വൈദ്യുതി, ജല ഉപഭോഗം ഗണ്യമായ തോതിൽ കുറക്കാൻ കഴിഞ്ഞതായി റിപ്പോർട്ട്. ദീർഘകാലാടിസ്ഥാനത്തിൽ നടത്തിയ ബോധവൽകരണത്തിെൻറ ഫലമായി 18 ശതമാനം ആളോഹരി ഉപഭോഗം കുറക്കാനായെന്ന് കഹ്റമ അറിയിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ജല ആവശ്യകത 10.6 ആയി വർധിച്ചിട്ടുണ്ട്. ജല ഉപഭോഗം, കാര്യക്ഷമമായ ജല ഉപയോഗം, ജല സംസ്കരണം എന്നിവയെ കൂടി ആശ്രയിച്ചാണ് ഖത്തറിെൻറ ജലസുരക്ഷ. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഈയിടെ പുറത്തിറക്കിയ ഖത്തർ നാഷണൽ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ 2030ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം 289 ജിഗാവാട്ട് വൈദ്യുതിയുടെയും 32 ദശലക്ഷം ഘനമീറ്റർ ജലത്തിെൻറയും ഉപഭോഗവും തർശീദിലൂടെ കുറക്കാൻ സാധിച്ചെന്നും ഇതിലൂടെ 300 ദശലക്ഷം റിയാൽ സാമ്പത്തിക ലാഭം കൈവരിക്കാനായെന്നും കഹ്റമ പ്രസിഡൻറ് എഞ്ചി. ഇസ്സ ബിൻ ഹിലാൽ അൽ കുവാരി വ്യക്തമാക്കി.
ജല, വൈദ്യുത ഉപഭോഗം കുറക്കുന്നതിനും കാര്യക്ഷമമായ ഉപയോഗത്തിനുമായി കർശന നിയമങ്ങളാണ് ഖത്തർ നടപ്പാക്കിയിരിക്കുന്നത്. ഗാർഹിക ഉപയോഗം കുറക്കുക, ഉപഭോഗം കുറക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം എന്നിവ സംബന്ധിച്ചും ഖത്തർ ഗവൺമെൻറ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജലം, വൈദ്യുതി ദുരുപയോഗം തടയുന്നതിനും മിതോപയോഗം ശീലമാക്കുന്നതിന്നും ബോധവൽകരണം നടത്താനായി ദേശീയതലത്തിൽ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(കഹ്റമ) ആരംഭിച്ച സംരംഭമാണ് തർശീദ്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാധികാരത്തിന് കീഴിൽ 2012ലാണ് കഹ്റമ തർശീദ് സംരംഭത്തിന് തുടക്കം കുറിച്ചത്. ഖത്തർ നാഷണൽ വിഷൻ 2030െൻറ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിെൻറ ഭാഗമായി നിരവധി പദ്ധതികളാണ് ഇതിനകം തർശീദ് വഴി പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.