വിദേശികൾക്ക് ജനുവരി മുതൽ വെള്ളക്കരം 20 ശതമാനം കൂടും
text_fieldsദോഹ: ഖത്തറിൽ വിദേശികൾക്കും വാണിജ്യസ്ഥാപനങ്ങൾക്കുമുള്ള വെള്ളക്കരം ജനുവരി മുതൽ കൂടും. ജല ഉപഭോഗത്തിെൻറ ബില്ലിൽ 20 ശതമാനത്തിൻെറ വർധനയാണ് ഉണ്ടാവുക. ജനുവരി മുതലാണ് ഇത് കണക്കാക്കുക. 2021 ഫെബ്രുവരിയിലെ ബിൽ മുതലാണ് കൂടിയ തുക ഈടാക്കുകയെന്നും പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു.
താമസസ്ഥലത്തുനിന്ന് മലിനജലം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സേവനനിരക്ക് ജനറൽ ഇലക് ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷ(കഹ്റമ)െൻറ മാസാന്തബില്ലിൽ കൂടുതലായി വരുന്നതുമൂലമാണിത്. ഖത്തരി പൗരന്മാരുടെ വീടുകൾക്ക് ഇതു ബാധകമല്ല. ഖത്തരികളല്ലാത്ത താമസക്കാരുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ജലഉപഭോഗത്തിെൻറ ബില്ലിൽ 20 ശതമാനത്തിെൻറ വർധനയാണ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു. 300 റിയാൽ ആണ് വെള്ളത്തിെൻറ ബിൽ എങ്കിൽ 60 റിയാൽ മലിനജലം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് കൂടി നൽകേണ്ടി വരുമെന്ന് സാരം.
അശ്ഗാലിെൻറ വിവിധ ഫീസുകൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ 2019ലെ 211ാം നമ്പർ ഭേദഗതിക്കനുസരിച്ചാണ് പുതിയ തീരുമാനം. സർക്കാർ നൽകുന്ന അടിസ്ഥാനസൗകര്യങ്ങളുെട ഗുണനിലവാരം ഉയർത്തുകയാണ് ഫീസ് വർധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് അശ്ഗാൽ അറിയിച്ചു. വെള്ളത്തിെൻറ ഉപഭോഗം കുറക്കുകയും പ്രകൃതിസമ്പത്ത് സംരക്ഷിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. ലോകത്താകമാനം വെള്ളത്തിെൻറ ദൗർലഭ്യം കൂടി വരുന്ന പശ്ചാത്തലത്തിലുമാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. വീടുകളിൽനിന്ന് മലിന ജലം പ്രധാനമലിനജലപദ്ധതി ശൃംഖല വഴി ഒഴിവാക്കുന്നതടക്കം പ്രധാനപദ്ധതികളാണ് അശ്ഗാൽ രാജ്യത്ത് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.