രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി വയനാട് ജില്ല കെ.എം.സി.സി
text_fieldsദോഹ: ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന് ഇരയാവുന്ന വയനാടിന്റെ പാർലമെൻറ് അംഗം രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഖത്തർ കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റി. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ജില്ല പ്രസിഡന്റ് ഇസ്മായിൽ മാനന്തവാടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഷ്റഫ് പൂന്തോടൻ വിഷയം അവതരിപ്പിച്ചു. സത്യസന്ധരായ രാഷ്ട്രീയനേതാക്കളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ സാധിക്കാതെ വന്നപ്പോൾ കേവലം പരാമർശങ്ങൾ വിവാദമാക്കി കോടതി കയറ്റി രാഷ്ട്രീയലാഭ മുണ്ടാക്കാൻ ശ്രമിച്ച ഫാഷിസ്റ്റ് ശക്തികൾക്ക് ഏറ്റ പ്രഹരമാണ് രാഹുൽ ഗാന്ധിക്ക് നീതിപീഠം നൽകിയ അനുകൂല വിധി എന്ന് യോഗം വിലയിരുത്തി.
ജില്ല കൗൺസിലർമാരായ ഹാഷിർ, സനൂബ് മാനന്തവാടി, ഗുൽഷാദ് ബത്തേരി, അഭിനാഫ് ബത്തേരി തുടങ്ങിയവർ സംസാരിച്ചു. ജില്ല ട്രഷറർ അബു മണിച്ചിറ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.