കെ.പി.സി.സി വയനാട് പുനരധിവാസം; ഒ.ഐ.സി.സി ഇൻകാസ് സംഭാവന കൈമാറി
text_fieldsദോഹ: വയനാട് ദൂരന്തബാധിതരുടെ പുനരധിവാസമുൾപ്പെടെയുള്ള പദ്ധതികൾക്കായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ ദുരന്തനിവാരണ പുനരധിവാസ നിധിയിലേക്ക് ഖത്തറിൽനിന്നുള്ള ഒ.ഐ.സി.സി ഇൻകാസ്, യൂത്ത് വിങ് എന്നിവർ സംയുക്തമായി സമാഹരിച്ച ആദ്യഗഡു തുക കൈമാറി.
വയനാട് ദുരന്തത്തിന്റെ കെടുതികളനുഭവിക്കുന്ന സഹജീവികൾക്കുള്ള സഹായങ്ങൾക്കായുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും ദുരന്തബാധിതർക്ക് കൈത്താങ്ങായി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ഒപ്പമുണ്ടാകുമെന്നും പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. 2016 വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് രാഹുൽ ഗാന്ധി എം.പിയുടെ നിർദേശാനുസരണം 12 വീടുകൾ നിർമിച്ചുനൽകിയത് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.