വയനാട് ദുരന്തം: കെ.എം.സി.സി വയനാട് അനുശോചിച്ചു
text_fieldsകെ.എം.സി.സി വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ജില്ല പ്രസിഡന്റ് ഇസ്മയിൽ
മാനന്തവാടി സംസാരിക്കുന്നു
ദോഹ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ വേദനയിൽ പങ്കുചേർന്ന് ഖത്തർ കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റി. ജീവൻ പൊലിഞ്ഞവർ, പരിക്കേറ്റവർ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, സ്വത്തും സമ്പാദ്യവുമെല്ലാം നഷ്ടമായവർ എന്നിങ്ങനെ ദുരിതത്തിലായവർക്കുവേണ്ടി പ്രാർഥനാ സദസ്സ് സംഘടിപ്പിച്ചു. ദുരന്തത്തിനിരയായവരോട് ഐക്യദാർഢ്യമർപ്പിച്ചു നടന്ന യോഗത്തിൽ വയനാട് ജില്ല പ്രസിഡന്റ് ഇസ്മയിൽ മാനന്തവാടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് സനാഉല്ലഹ് തങ്ങൾ ബാ അലവി പാനൂർ പ്രാർഥനക്ക് നേതൃത്വം നൽകി. കെ.എം.സി.സി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളും അംഗങ്ങളും പങ്കെടുത്തു. ജില്ല സെക്രട്ടറി അഷ്റഫ് പൂന്തോടൻ സ്വാഗതവും ട്രഷറർ അബൂ മണിച്ചിറ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.