വയനാട് ദുരന്തം: ഒ.ഐ.സി.സി ഇൻകാസ് അനുശോചിച്ചു
text_fieldsദോഹ: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട കുടുംബങ്ങളുടെയും, ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് ഒ. ഐ.സി.സി ഇൻകാസ് ഖത്തർ വയനാട് ജില്ല കമ്മിറ്റി .
പാരഗൺ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന യോഗത്തിൽ മൗന പ്രാർഥന നടത്തി. കേരളത്തെ നടുക്കിയ ഈ വൻ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, എല്ലാം നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികൾക്ക് ആസൂത്രിതമായി രൂപം നൽകി കാലതാമസമില്ലാതെ നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് പ്രമേയവതരിപ്പിച്ചു.
ഒ.ഐ.സി.സി ഇൻകാസ് ഖത്തർ വയനാട് ജില്ല പ്രസിഡന്റ് ആൽബർട്ട് ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ലിജോ ജോസഫ്, ട്രഷറർ റോബിൻ മാമ്പിള്ളി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.