വയനാട് ദുരന്തം; താങ്ങാവാൻ ഡബ്ല്യു.എം.ഒ ഖത്തർ ചാപ്റ്റർ
text_fieldsദോഹ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിനിരയായവർക്ക് സഹായ ഹസ്തവുമായി വയനാട് മുസ്ലിം ഓർഫനേജ് ഖത്തർ ചാപ്റ്റർ. അനാഥ അഗതി സംരക്ഷണ രംഗത്ത് 40 വർഷത്തോളമായി ഖത്തറിൽ പ്രവർത്തിക്കുന്ന വയനാട് മുസ്ലിം യതീംഖാന ഖത്തർ ചാപ്റ്റർ കമ്മിറ്റി വയനാട് മുസ്ലിം യതീംഖാന കേന്ദ്ര കമ്മിറ്റിയുമായി ചേർന്നാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നത്.
ദുരന്തത്തിനിരയായ പ്രദേശങ്ങളിലെ കോളജ് തലം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം, പെൺകുട്ടികളുടെ വിവാഹത്തിന് സഹായം, തൊഴിൽ നഷ്ടപ്പെട്ടവർക്ക് അനുയോജ്യമായ തൊഴിൽ, വനിതകൾക്ക് സ്വയംതൊഴിൽ സംരംഭത്തിന് പലിശരഹിത വായ്പ തുടങ്ങിയ പുനരധിവാസ പദ്ധതികൾക്കാണ് ഖത്തർ ചാപ്റ്റർ സഹായിക്കുന്നത്.
ഇതു സംബന്ധമായി ചേർന്ന ആലോചനയോഗത്തിൽ എ.കെ. മജീദ് ഹാജി, ഹബീബ് കെ.എ., റഈസ് അലി, അഷറഫ് പൂന്തോടൻ, അബു മണിച്ചിറ, അസ്ലം പുല്ലൂക്കര, സുലൈമാൻ ഓർക്കാട്ടേരി, മുസ്തഫ ഐക്കാരൻ, യൂസുഫ് മുതിര എന്നിവർ പങ്കെടുത്തു. സയ്യിദ് മുർഷിദ് ഹുദവി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.