'വീ ആർ ടീം ഖത്തർ'; ഒളിമ്പിക്സ് സംഘത്തിന് പിന്തുണ തേടി ഖത്തർ
text_fieldsദോഹ: ജൂൈല 23ന് ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്സിൽ ദേശീയ ടീം അംഗങ്ങൾ ട്രാക്കിലും ഫീൽഡിലുമിറങ്ങുേമ്പാൾ ദേശീയ ആഘോഷമാക്കാനൊരുങ്ങി ഖത്തർ. 'ഞങ്ങൾ ടീം ഖത്തർ' എന്ന പ്രചാരണ കാമ്പയിനുമായി രാജ്യത്തെ കായിക പ്രേമികളുടെയെല്ലാം പിന്തുണ ഉറപ്പിക്കാനുള്ള പദ്ധതികൾക്ക് ഖത്തർ ഒളിമ്പിക് കമ്മിറ്റി തുടക്കം കുറിച്ചു.
ഖത്തറിലെ വിദേശികൾ ഉൾപ്പെടെയുള്ള ജനസമൂഹത്തിെൻറ പിന്തുണ ഉറപ്പാക്കുന്ന വിധത്തിലാണ് പ്രചാരണം. ഏഴ് ഇനങ്ങളിലായി മത്സരിക്കുന്ന 15 അംഗ സംഘമാണ് ഒളിമ്പിക്സിനായി പുറപ്പെടുന്നത്. അത്ലറ്റിക്സിൽ ആറ് ഇനങ്ങളിൽ ഖത്തർ ട്രാക്കിലും ഫീൽഡിലുമായിറങ്ങും.
മുതാസ് ബർഷിം, അബ്ദുറഹ്മാൻ സാംബ, അബൂബക്കർ ഹൈദർ, അബ്ദുറഹ്മാൻ സഈദ് ഹസൻ, മുസാബ് ആദം, ഫെമി ഒഗുനോഡെ, അഷ്റഫ് അംജദ് എൽ സെയ്ഫി എന്നിവരാണ് അത്ലറ്റിക്സിൽ മത്സരിക്കുന്നത്.
മുഹമ്മദ് അൽ റുമൈഹി (ഷൂട്ടിങ്), ഫാരിസ് ഇബ്രാഹിം (വെയ്റ്റ് ലിഫ്റ്റിങ്), ഷെരിഫ് യൂനുസ്, അഹ്മദ് തിജാൻ (ബീച്ച് വോളിബാൾ, അയൂബ് അൽ ഇദ്രിസ് (ജുഡോ), അബ്ദുൽ അസീസ് അൽ ഉബൈദലി (നീന്തൽ) എന്നിവർ മറ്റു കായിക ഇനങ്ങളിലും മത്സരിക്കും.
100 മീറ്ററിൽ മത്സരിക്കുന്ന ബഷായർ അൽമൻവാരിയും, റോവിങ്ങിൽ പങ്കെടുക്കുന്ന തലാ അബു ജുബാറയുമാണ് ഒളിമ്പിക്സ് ടീമിലെ വനിത സാന്നിധ്യം.
രാജ്യത്തെ ജനങ്ങളെല്ലാം ദേശ-ഭാഷാ വ്യത്യാസമില്ലാതെ ദേശീയ ടീമിനെ പിന്തുണക്കാൻ ലക്ഷ്യമിട്ടാണ് 'വീ ആർ ടീം ഖത്തർ' കാമ്പയിന് സമൂഹമാധ്യമങ്ങൾ വഴി തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.