നമുക്ക് നമ്മളുണ്ടാക്കും, നാടൻ ഉൽപന്നങ്ങൾ
text_fieldsദോഹ: സർക്കാർ നടപടികളുടെ ഫലമായി പ്രാദേശിക പച്ചക്കറികളുടെയും മറ്റ് ഉൽപന്നങ്ങളുടെയും വിപണനത്തിലും ഉൽപാദനത്തിലും വർധനവ്. പച്ചക്കറികളുടെ വിലയുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടത്തുന്നത് മികച്ച നടപടികൾ. കർഷകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിന് ഇത്തരം നടപടികൾ ഏറെ ഗുണകരമാകുന്നുണ്ട്. ഇതു തുടരുമെന്ന് മന്ത്രാലയത്തിലെ കാര്‍ഷികകാര്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടര്‍ ആദില്‍ അല്‍ കല്‍ദി അല്‍ യാഫി അറിയിച്ചു. കടകളുടെ ഷെൽഫുകളിൽ ഒരേ തരത്തിലുള്ള ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുേമ്പാൾ ആകെ സ്ഥലത്തിെൻറ അമ്പത് ശതമാനത്തിൽ പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. മധ്യഭാഗത്തുള്ള ഷെൽഫുകളിലാണ് ഇത്തരം ഉൽപന്നങ്ങൾ വെക്കേണ്ടത്. 'നാഷനൽ പ്രൊഡക്ട്'എന്ന ലേബൽ ഷെൽഫുകളിൽ പതിക്കുകയും േവണം.പ്രാദേശിക ഉൽപന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുന്നതിനും വിപണനം മെച്ചപ്പെടുത്തുന്നതിനും ഫാം ഉടമകള്‍ക്ക് പരിശീലനമടക്കമുള്ളവ നടത്തുമെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.
ഫാമുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന നിരവധി വിപണന പദ്ധതികള്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായുള്ള അഞ്ച് കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ പോലുള്ള നേരിട്ടുള്ള വിപണന കേന്ദ്രങ്ങള്‍ മാര്‍ക്കറ്റിങ് രീതി മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. പച്ചക്കറിയിലെ നഷ്ടം കുറക്കുന്നതിനും ഉൽപാദനനിലവാരം ഉയര്‍ത്തുന്നതിനും ഉൽപന്നങ്ങളുടെ വില ലഭിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഇത്തരം സംരംഭത്തിെൻറ പ്രയോജനം ഈ സീസണില്‍ 159 ഫാമുകള്‍ക്കാണ് ലഭിക്കുന്നത്. 2020 ഒക്ടോബര്‍ അവസാനത്തോടെയാണ് സീസൺ ആരംഭിച്ചത്. 2021 ഫെബ്രുവരി അവസാനം വരെ പച്ചക്കറി വില്പന എട്ടായിരം ടണ്‍ ആയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 34 ശതമാനം വര്‍ധനവാണിത്. കാര്‍ഷിക ഉടമകളെ രാജ്യത്തെ വലിയ വിൽപന ശാലകളുമായി ബന്ധിപ്പിക്കുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയിലും ഖത്തര്‍ ഫാം പ്രോഗ്രാമിലുമായി 150ഓളം ഫാമുകൾ ഉണ്ട്. 2021െൻറ ആരംഭം മുതല്‍ 2021 ഫെബ്രുവരി അവസാനം വരെ ഉപഭോക്തൃ സമുച്ചയങ്ങളില്‍ വിപണനം ചെയ്തത് ഏഴായിരം ടണ്ണാണ്.
കര്‍ഷകരുടെ ഉൽപന്നങ്ങള്ക്ക് ഉചിതമായ വില ലഭിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തില്‍ മഹാസീല്‍ സഹകരണത്തോടെ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയില്‍ എഴുപതോളം ഫാമുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ വിതരണം ചെയ്ത മൊത്തം അളവ് ഏകദേശം 2359 ടണ്‍ പച്ചക്കറിയാണ്. മൊത്തം വാങ്ങല്‍ മൂല്യം ശരാശരി അഞ്ച് റിയാല്‍ വീതം 11.8 ദശലക്ഷം റിയാലാണ്.
പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ വിവിധ നടപടികൾ
ദോഹ: പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും വിപണിയിൽ ഇത്തരം ഉൽപന്നങ്ങൾക്കായി മികച്ച സൗകര്യങ്ങളുണ്ടാക്കാനും വാണിജ്യവ്യവസായ മന്ത്രാലയം സ്വീകരിച്ച നടപടികൾ ഗുണകരമാകുന്നുവെന്ന് വിലയിരുത്തൽ. കടകളിൽ പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് കടകൾ ഈടാക്കിയിരുന്ന പ്രത്യേക ഇനം ഫീസുകളുടെ നിരക്കുകൾ മന്ത്രാലയം ഈയടുത്ത് നിജപ്പെടുത്തിയിരുന്നു.
രജിസ്ട്രേഷൻ ഫീസ്, ലിഫ്റ്റിങ് ഫീസ്, ഷെൽഫ് ഡിസ്േപ്ല ഫീസ് തുടങ്ങിയവയിലാണിത്. ദേശീയ ഉൽപന്നങ്ങൾ ഏത് രൂപത്തിൽ കടകളുടെ ഷെൽഫുകളിൽ പ്രദർശിപ്പിക്കണമെന്നതിെൻറ രീതിയടക്കം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിൽപന കഴിഞ്ഞ് ഇത്തരം ഉൽപന്നങ്ങളുടെ വില കടകൾ നൽകാനുള്ള സമയപരിധി മന്ത്രാലയം നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മറ്റ് തുക കടകൾ ഈടാക്കുവാൻ പാടില്ല. പ്രാദേശിക ഉൽപന്നങ്ങളെ നിരുൽസാഹപ്പെടുത്തുന്നതോ അത്തരം ഉൽപന്നങ്ങൾ കടകളിൽ വെക്കാതിരിക്കുന്നതോ ആയ നടപടികൾ ഉണ്ടാകരുത്.
റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ പ്രാദേശിക ഉൽപന്നങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന വിവിധ ഫീസുകളുെട നിരക്കുകൾ വിൽപനമൂല്യത്തിെൻറ പത്ത് ശതമാനമാക്കിയാണ് മന്ത്രാലയം നിജപ്പെടുത്തിയിരിക്കുന്നത്. നേരത്തേ ഇത് 25 ശതമാനമായിരുന്നു. ഫിക്സ്ഡ് ഡിസ്കൗണ്ട് ശതമാനം, പ്രോഗ്രസിവ് പ്രോഫിറ്റ് മാർജിൻ, ന്യൂ കമ്പനി രജിസ്ട്രേഷൻ ഫീസ്, ന്യൂ പ്രൊഡക്ട് രജിസ്ട്രേഷൻ ഫീസ്, ഷെൽഫ് യൂസേജ് ഫീസ്, ഗാൻഡല ഷെൽഫിങ് ഫീസ്, ലോയൽറ്റി പ്രോഗ്രാം, സർവിസ് ഓർഗനൈസേഷൻ ആക്റ്റിവിടീസ്, പ്രസേൻറഷൻ ആൻഡ് പ്രമോഷൻ, സീസണൽ പ്രമോഷനൽ സർവിസ്, ഓഫർ ആൻഡ് പ്രമോഷൻ, പുതിയ ബ്രാഞ്ച് തുറക്കൽ, പണംനൽകുന്ന രീതി, എക്സപ്ഷനൽ പേയ്മെൻറ് മെത്തേഡ്, പ്രൊഡക്ട് ഡിസ്േപ്ല ഫീസ്, എക്സ്പയേർഡ് പ്രൊഡക്ട്സ് പെനാൽറ്റി ഫീസ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് മന്ത്രാലയം പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ഫീസ് പുതിയ തീരുമാനപ്രകാരമുള്ള ഫീസിനേക്കാൾ കുറവാണെങ്കിൽ നിലവിലുള്ള ഫീസ് തെന്ന തുടരുകയും വേണം.
പ്രാദേശിക ഉൽപനങ്ങൾക്ക് നിജപ്പെടുത്തിയതിനേക്കാൾ കൂടുതൽ ഫീസ് ഈടാക്കാൻ പാടില്ല. പ്രാദേശിക ഉൽപന്നങ്ങൾ വിറ്റ പണം നൽകാനുള്ള സമയപരിധി കടകൾ പാലിക്കണം. അതിനുള്ളിൽ വിതരണക്കാർക്ക് കടകൾ പണം കൊടുത്തിരിക്കണം.
പച്ചക്കറി അടക്കമുള്ളവയുടെ കാര്യത്തിൽ ഒരു ദിവസം മുതൽ 15 ദിവസം വരെയാണ് പ്രാദേശിക ഉൽപന്നങ്ങൾ വിറ്റ പണം കടകൾ വിതണക്കാർക്ക് നൽകേണ്ടത്. പച്ചക്കറികളും പഴങ്ങളും, ഫ്രഷ് മൽസ്യം, ശീതീകരിച്ച മൽസ്യം, കടൽ ഉൽപന്നങ്ങൾ, ശീതീകരിച്ച ഇറച്ചിയും ഉൽപന്നങ്ങളും, ശീതീകരിച്ച
േകാഴിയിറച്ചി, മുട്ട, പാൽ പാൽഉൽപന്നങ്ങൾ, എല്ലാ തരത്തിലുമുള്ള ബ്രഡുകൾ തുടങ്ങിയ ഉൽപന്നങ്ങളാണ് ഇതിെൻറ പരിധിയിൽ വരുന്നത്. പ്രാദേശികമായി ഉൽപാദിപ്പിക്കെപ്പടുന്ന അല്ലെങ്കിൽ പാക്കേജ്ഡ് ഭക്ഷ്യഉൽപന്നങ്ങൾക്ക് രണ്ട് മുതൽ 40 ദിവസം വരെയാണ് പണം നൽകാനുള്ള സമയപരിധി.
ഭക്ഷ്യേതര ഉൽപന്നങ്ങളുടെ വിറ്റ പണം നൽകാനുള്ള പരിധി മുന്നുമുതൽ 60 ദിവസം വരെയാണ്. റീട്ടെയ്ൽസ് ഔടുലെറ്റുകൾക്ക് മാസാന്ത അക്കൗണ്ട് സ്റ്റേറ്റ്മെൻറ് സമർപ്പിച്ചതുമുതലുള്ള ദിവസം മുതലാണ് ഈ ദിനങ്ങൾ കണക്കാക്കുന്നത്. എന്നാൽ, ഇൻവോയിസ് നൽകിയതിനുശേഷമുള്ള 30 ദിവസത്തേക്കാൾ ഇതു കൂടുകയും ചെയ്യരുത്.
നാടൻപച്ചക്കറി വിൽപനയിൽ മുതൽകൂട്ടായി മഹാസീൽ
ദോഹ: പ്രാദേശിക പച്ചക്കറികളുടെ വിൽപനയിൽ കതാറയിൽ വർഷന്തോറും നടക്കുന്ന 'മഹാസീൽ കാർഷികമേള'വഹിക്കുന്നത് വലിയ പങ്ക്. ഖത്തരി കാര്‍ഷിക മേഖലയെയും ജൈവസമ്പത്തിനേയും ഭക്ഷ്യോൽപന്നങ്ങളേയും ഖത്തരി ഫാമുകളുടെ ബിസിനസ് സാധ്യതകളേയും പിന്തുണക്കാന്‍ ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും കതാറ മഹാസീല്‍ സംഘടിപ്പിക്കുന്നത്. കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷെൻറ നേതൃത്വത്തിലാണിത്. 'വിളവെടുപ്പ്' എന്നാണ് 'മഹാസീൽ'എന്ന അറബി പദത്തിന് അർഥം. മഹാസീൽ ഫെസ് റ്റിവെൽ എന്നാൽ കൊയ്ത്തുൽസവം എന്ന് പറയാം. ഖത്തരി ഫാമുകളിൽ നിന്നുള്ള ഫ്രഷ് പച്ചക്കറികളും പഴങ്ങളും താങ്ങാവുന്ന വിലയിൽ വാങ്ങാനുള്ള അസുലഭ അവസരമാണ് മഹാസീലിലൂടെ കൈവരുന്നത്.
കൃഷിയിടങ്ങളില്‍ നിന്നും നേരിട്ടെത്തിക്കുന്ന ഉൽപന്നങ്ങള് കുറഞ്ഞ വിലയില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് മഹാസീലില് ലഭ്യമാകും. പ്രാദേശിക ഫാമുകളും നഴ്സറികളും മാംസ, ക്ഷീരോൽപന്ന മേഖലയിലെ ദേശീയ കമ്പനികളും മേളയുടെ ഭാഗമാണ്. പച്ചക്കറി, പഴം, കന്നുകാലികള്‍, പാല്, ചീസ്, ജ്യൂസ്, പൂക്കള്‍, അലങ്കാരസസ്യങ്ങള്‍, പ്രാദേശിക തേന്‍, ഈത്തപ്പഴങ്ങള്‍ തുടങ്ങിയവയും മേളയിലുണ്ടാകാറുണ്ട്. ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പിെൻറ പങ്കാളിത്തത്തോടെയാണ് മഹാസീൽ നടക്കാറ്. ഖത്തരി കാര്‍ഷിക മേഖല, കന്നുകാലി വളര്‍ത്തല്‍, ഭക്ഷ്യ ഉൽപന്നം എന്നിവയെ പിന്തുണക്കുന്നതിലുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണിത്. ഇടനിലക്കാരുടെ ഇടപെടലുകളില്ലാതെ ഉൽപന്നങ്ങള് ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുകയാണ് മഹാസീലിലൂടെ ചെയ്യുന്നത്. കർഷകർക്കും ഫാമുകൾക്കും മികച്ച അവസരങ്ങളാണ് മേളയിലൂടെ ലഭ്യമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.