Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​കൂളിൽ പോകും ഞങ്ങൾ

സ്​കൂളിൽ പോകും ഞങ്ങൾ

text_fields
bookmark_border
സ്​കൂളിൽ പോകും ഞങ്ങൾ
cancel
camera_alt

ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ

ദോഹ: നവംബർ ഒന്നുമുതൽ ഖത്തറിലെ സ്​കൂളുകളിൽ റൊ​േട്ടഷനൽ വിദ്യാഭ്യാസ സ​മ്പ്രദായമാണ്​ നടപ്പാവുക. കോവിഡ്​ പശ്ചാത്തലത്തിലുള്ള പ്രതിരോധനടപടികളുടെ ഭാഗമായാണ്​ ഇത്​. ആഴ്​ച അടിസ്​ഥാനമാക്കി വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനമാണിത്​. ഒരാഴ്​ച ഒരു വിഭാഗം വിദ്യാർഥികളാണ്​ ഈ സംവിധാനത്തിൽ സ്​കൂളിൽ നേരി​ട്ടെത്തേണ്ടത്​. അടുത്ത ആഴ്​ച അടുത്ത ഗ്രൂപ്​ വിദ്യാർഥികളും സ്​കൂളി​ൽ എത്തണം. അതുപോലെ തന്നെ ഓൺലൈൻ ക്ലാസുകളും തുടരും. ആരോഗ്യമന്ത്രാലയത്തിൻെറ നിർദേശങ്ങൾക്കനുസരിച്ചാണ്​ റൊ​ട്ടേഷനൽ വിദ്യാഭ്യാസ സ​മ്പ്രദായം നടപ്പാക്കുകയെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം എജുക്കേഷനൽ ഗൈഡൻസ്​ വിഭാഗം ഡയറക്​ടർ മൂസ അൽ മദഹ്​ക പറഞ്ഞു.

അധ്യയനദിനങ്ങൾ നഷ്​ടപ്പെടുന്നത്​ പരമാവധി കുറക്കുക എന്നതാണ്​ റൊ​ട്ടേഷനൽ സംവിധാനം കൊണ്ടുവരാനായി മന്ത്രാലയത്തെ പ്രേരിപ്പിച്ച ഘടകം. സ്​കൂളിലെ ഹാജർ ഏറ്റവും പ്രധാനപ്പെട്ടതാണ്​. വീടുകളിൽ സ്​ഥിരമായി കുട്ടികൾ ചെലവിടുന്നത്​ അവരുടെ മാനസിക ശാരീരിക സാമൂഹിക ആരോഗ്യത്തെ ബാധിക്കും. ഇത്​ ഒഴിവാക്കാൻ സ്​കൂളിൽ നേരിട്ട്​ എത്തുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമുള്ളവർക്ക്​ ഓൺലൈൻ ക്ലാസ്,​ അല്ലാത്തവർക്ക്​ സ്​കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യം റെ​ാ​ട്ടേഷനൽ സംവിധാനത്തോടെ ഇല്ലാതാകുമെന്നതാണ്​ ഏറ്റവും വലിയ പ്രത്യേകത. എല്ലാ സർക്കാർ സ്വകാര്യ സ്​കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും പുതിയരീതി ബാധകമാക്കും. നവംബർ ഒന്നുമുതൽ എല്ലാ സ്​കൂളുകളിലും ഈ സ​മ്പ്രദായത്തിൽ കുട്ടികളു​െട ഹാജർ നിർബന്ധമാക്കുകയും ചെയ്യും.​ ഒക്​ടോബർ 25 മുതലോ നവംബർ ഒന്നിന്​ മു​േമ്പാ ആണ്​ എല്ലാ സ്​കൂളുകളിലും മിഡ്​ടേം പരീക്ഷ അവസാനിക്കുക. ഇതിന്​ ശേഷം നവംബർ ഒന്നുമുതൽ സ്​കൂളുകളിൽ റൊ​ട്ടേഷനൽ​ ഹാജർ സംവിധാനം നിലവിൽ വരും.

റൊ​ട്ടേഷനൽ വിദ്യാഭ്യാസം: എങ്ങനെ?

1. ഖത്തറിലെ എല്ലാ സർക്കാർ–സ്വകാര്യ വിദ്യാലയങ്ങളിലും നവംബർ ഒന്നുമുതൽ ഈ സ​​മ്പ്രദായം നിലവിൽ വരും.

2. കുട്ടികൾക്ക്​ ഓൺലൈൻ ക്ലാസ്​ വേണോ അതോ നേരിട്ട്​ സ്​കൂളിൽ എത്തിയുള്ള പഠനം വേണോ എന്ന്​ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇനി ഉണ്ടാവില്ല.

3. എല്ലാ കുട്ടികളും ആഴ്​ച അടിസ്​ഥാനത്തിൽ നേരിട്ട്​ സ്​കൂളിൽ എത്തേണ്ടത്​ നിർബന്ധമാണ്​.

4. സ്​കൂളിൻെറ ആകെ ശേഷിയുടെ 42 ശതമാനം കുട്ടികൾക്കാണ്​ സ്​കൂളിൽ നേരിട്ട്​ എത്താനാവുക.

5. ഓൺലൈൻ ക്ലാസുകളും തുടരും. ഏത്​ ആഴ്​ചയിലാണോ കുട്ടിക്ക്​ സ്​കൂളിൽ എത്തേണ്ടതില്ലാത്തത്​ ആ സമയത്താണ്​ ഓൺലൈൻ ക്ലാസിൽ പ​ങ്കെടുക്കാനാവുക.

6. എല്ലാ വിഭാഗങ്ങളിലെയും കുട്ടികളെ സ്​കൂൾ അധികൃതർ വിവിധ ഗ്രുപ്പുകളായി തിരിക്കും. 15 കുട്ടികളാണ്​ ഒരു ക്ലാസ്​ റൂമിൽ ഉണ്ടാവുക.

7. വിദ്യാർഥികൾ തമ്മിൽ 1.5 മീറ്റിൻെറ സുരക്ഷിത അകലം എപ്പോഴും ഉണ്ടായിരിക്കണം.

8. സ്​കൂളുകൾ കുട്ടികൾക്ക്​ റൊ​ട്ടേഷനൽ സ​മ്പ്രദായപ്രകാരമുള്ള ഹാജർ നൽകും. ക്ലാസ്​ റൂം പഠനം, ഓൺ​ൈലൻ പഠനം എന്നിവ അടിസ്​ഥാനമാക്കിയായിരിക്കും ഇത്​.

8. വിവിധ ക്ലാസുകൾ അടിസ്​ഥാനമാക്കി എല്ലാ കുട്ടികൾക്കും മാസ്​ക്​ നിർബന്ധമാണ്​.

9. സ്​കൂളിലേക്കുള്ള കുട്ടികളു​െട വരവും പോക്കും സ്​കൂൾ അധികൃതർ നിയന്ത്രിക്കും. കുട്ടികളു​െട കൂടിച്ചേരൽ ഒഴിവാക്കുന്ന കാര്യങ്ങളും സ്​കൂൾ അധികൃതർ നിരീക്ഷിക്കും.

10. ദീർഘകാല രോഗമുള്ള കുട്ടികൾക്ക്​ മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്​ഥാനത്തിൽ നേരിട്ടുള്ള ക്ലാസ്​ റൂം പഠനത്തിന്​ എത്തേണ്ട ആവശ്യമില്ല. ഇവർക്ക്​ ഓൺലൈൻ ക്ലാസ്​ മാത്രം മതി.

കോവിഡ്​ സ്​ഥിരീകരിച്ചാൽ സ്​കൂൾ അടച്ചിടും

ഏതെങ്കിലും സ്​കൂളുകളിലെ മൂന്ന്​ ക്ലാസ്​ റൂമുകളിൽ കോവിഡ്​ സ്​ഥിരീകരിച്ചാൽ ആ സ്​കൂൾ മൊത്തം രണ്ടാഴ്​ചത്തേക്ക്​ അടച്ചിടും. അഞ്ചുശതമാനം അധ്യാപകർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചാലും ആ സ്​കൂൾ രണ്ടാഴ്​ചത്തേക്ക്​ അടച്ചിടും. നേരത്തേ കോവിഡ്​ സ്​ഥിരീകരിക്കുന്ന ക്ലാസ്​ റൂമുകളുള്ള ഭാഗം മാത്രമേ പ്രവർത്തനം നിർത്തിയിരുന്നുള്ളൂ.

നവംബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ സ്​കൂളുകളിലും കുട്ടികൾക്ക്​ റൊ​ട്ടേറ്റിങ്​ ഹാജർ സംവിധാനം വരുന്നതി​െൻറയും ഹാജർ നിർബന്ധമാക്കുന്നതിൻെറയും മുന്നോടിയായി നാഷനൽ ഹെൽത്ത് സ്​ട്രാറ്റജിക് ഗ്രൂപ്​ ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ്​ ഡിസീസ്​ മേധാവിയുമായ ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ ആണ്​ ഇക്കാര്യം അറിയിച്ചത്​. ഓൺലൈൻ ക്ലാസ്,​ അല്ലെങ്കിൽ​ സ്​കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യവും വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കി.


വിദ്യാർഥികളുടെ രോഗബാധ നിരക്ക്​ ഒരു ശതമാനത്തിലും താഴെ

ദോഹ: സ്​കൂളുകളിൽ കുട്ടികൾ എത്തുന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക്​ ആശങ്ക വേണ്ടെന്ന്​ നാഷനൽ ഹെൽത്ത് സ്​ട്രാറ്റജിക് ഗ്രൂപ്​ ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ്​ ഡിസീസ്​ മേധാവിയുമായ ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ അറിയിച്ചു. മുമ്പ്​ ചില കുട്ടികൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവർക്ക്​ വൈറസ്​ ബാധയേറ്റത്​ സ്​കൂളിൽനിന്നല്ല, പുറത്തുനിന്നാണെന്ന്​ ക​െണ്ടത്തിയിട്ടുണ്ട്​.

അതിനാൽതന്നെ സ്​കൂളുകളിൽനിന്നുള്ള കോവിഡ്​ബാധയുടെ നിരക്ക്​ ഏ​െറ കുറവാണ്​. സ്​കൂളുകളിൽനിന്ന്​ രോഗവ്യാപനമുണ്ടാകുമെന്ന്​ ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യമന്ത്രാലയത്തിൻെറ പ്രത്യേകസംഘം സ്​കൂളുകളിൽ കൃത്യമായ പരിശോധനക്കെത്തും. കോവിഡ്​ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടോ എന്ന്​ കൃത്യമായ നിരീക്ഷണവും നടക്കും. നിലവിൽ രാജ്യത്ത്​ രോഗബാധ ഏറെ കുറഞ്ഞിരിക്കുകയാണ്​. നൂറു പരിശോധന നടക്കു േമ്പാൾ മൂന്നുമുതൽ 3.5 ശതമാനം വരെ മാത്രമേ പോസിറ്റിവ്​ കേസുകൾ ഉണ്ടാവുന്നുള്ളൂ. ഇത്​ ആശ്വാസകരമാണ്​. സ്​കൂൾ വിദ്യാർഥികളു​െട മൊത്തം കോവിഡ്​ പോസിറ്റീവ്​ നിരക്ക്​ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്​. ദൈവത്തിൻെറ അനുഗ്രഹത്താൽ വിദ്യാർഥികളിലും കുട്ടികളിലും ഖത്തറിൽ ഇതുവരെ ഒരു മരണംപോലും ഉണ്ടായിട്ടില്ല.​ ഇതുവരെ നാലുകുട്ടികളെ മാത്രമാണ്​ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പി​േക്കണ്ടിവന്നിട്ടുള്ളൂ.

സുരക്ഷിതമായ കോവിഡ്​ വാക്​സിനുവേണ്ടി ഖത്തർ കാത്തിരിക്കുകയാണ്​. നിലവിൽ കരാർ ഒപ്പിട്ടുകഴിഞ്ഞ ഫൈസർ കമ്പനിയുടെ കോവിഡ്​ വാക്​സിൻ ഈ വർഷം അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയായി ലഭ്യമാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വാക്​സിന്​ അംഗീകാരം ലഭിച്ച്​ 2021 ആദ്യത്തോടെ തന്നെ എല്ലാവർക്കും എത്തിക്കാനായേക്കുമെന്നും ഡോ. ഖാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school
Next Story