പ്രവാസി ക്ഷേമപദ്ധതികൾ പരിചയപ്പെടുത്തി വെബിനാർ
text_fieldsദോഹ: 'പ്രവാസി ക്ഷേമപദ്ധതികളും ഇൻഷുറൻസ് സാധ്യതകളും' എന്ന വിഷയത്തെ അസ്പദമാക്കി ആളൂർ ഖത്തർ പ്രവാസി വെൽഫെയർ അസോസിയേഷൻ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.
പ്രസിഡന്റ് വത്സൻ എടത്താടൻ അധ്യക്ഷത വഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ അംഗവും പ്രവാസി സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ വെബിനാറിൽ കേന്ദ്ര- കേരള സർക്കാറുകളുടെ 40 ഓളം പ്രവാസി ക്ഷേമപദ്ധതികൾ, ഇൻഷുറൻസ്, പ്രവാസികൾക്ക് ലഭിക്കുന്ന നിയമസഹായം തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിച്ചു. സംശയനിവാരണത്തിനും അവസരമുണ്ടായിരുന്നു. പ്രോഗ്രാം കൺവീനർ സന്തോഷ് കുമാർ സ്വാഗതവും ജോ. സെക്രട്ടറി ഡോ. ഷെറി അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.