Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2021 11:21 AM IST Updated On
date_range 29 Dec 2021 11:21 AM ISTകോവിഡ് മാനദണ്ഡങ്ങൾ മാനദണ്ഡം ലംഘിച്ച് വിവാഹ വിരുന്ന്; ഇവന്റ് കമ്പനിക്കെതിരെ നടപടി
text_fieldsbookmark_border
ദോഹ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങ് ഒരുക്കിയ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയം നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുചടങ്ങ് സംഘടിപ്പിച്ചതിനെ തുടർന്നാണ് അൽമുതകമ്മല എന്ന വെഡിങ് ആൻഡ് ഇവൻറ്സ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്. നിലവിൽ ഹോട്ടലുകളിലും പ്രത്യേക ഹാളുകളിലും മാത്രമാണ് വിവാഹ ചടങ്ങുകൾ നടത്താൻ അനുമതിയുള്ളത്. എന്നാൽ, കമ്പനിയുടെ നേതൃത്വത്തിൽ പ്രത്യേക പന്തൽ ഒരുക്കിയാണ് വിരുന്ന് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story