ഓണാഘോഷമായി ‘ബുധനാഴ്ച ഫെസ്റ്റ്’
text_fieldsദോഹ: എല്ലാ ബുധനാഴ്ചകളിലുമായി ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിൽ നടത്തുന്ന വെനസ്ഡേ ഫെസ്റ്റ് ഇത്തവണ ഓണാഘോഷ വേദിയായി മാറി.
ഓണനാളിനോടനുബന്ധിച്ചായിരുന്നതിനാല് മഹാബലിയും ചെണ്ടമേളവുമായി ആഘോഷപൂര്‍വമായിരുന്നു ബുധനാഴ്ച വൈകീട്ട് സാംസ്കാരിക, കലാപരിപാടികള്‍ അരങ്ങേറിയത്. ചെണ്ടമേളവും സ്കൂള്‍ വിദ്യാർഥികളുടെയും വിവിധ കൂട്ടായ്മകളുടെയും പാട്ടും നൃത്തവും തിരുവാതിരകളിയുമായി വ്യത്യസ്ത കലാപരിപാടികള്‍ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി.
ഐ.സി.സി കോണ്‍സുലര്‍ മേധാവി സജീവ് സത്യശീലന്, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗലു, സെക്രട്ടറി എബ്രഹാം ജോസഫ്, സാംസ്കാരിക വിഭാഗം മേധാവി സുമ ഗൗഡ എന്നിവര്‍ സംസാരിച്ചു.
പഞ്ചാബി അസോസിയേഷന് ഓഫ് ഇന്ത്യന്‍സ് പ്രസിഡന്റ് സത്നാം സിങ്, നോർവേ ഖത്തര്‍ പ്രസിഡന്റ് നിഖില്‍ ശശിധരന് എന്നിവരെ ഐ.സി.സി മാനേജിങ് കമ്മിറ്റി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.