കാനറികൾക്ക് 2022ലേക്ക് സ്വാഗതം
text_fieldsദോഹ: കാൽപന്തുകളിയുടെ സൗന്ദര്യമാണ് കാനറികൾ. സാക്ഷാൽ പെലെ മുതൽ, റൊണാൾഡോയും റൊണാൾഡീന്യോയും കഫും ഉൾപ്പെടെയുള്ള ഇതിഹാസങ്ങളുടെ പാദസ്പന്ദനേമറ്റ ഭൂമി. അറബ് മണ്ണിൽ ആദ്യമായി
തെക്കനമേരിക്കയിൽനിന്നും ആദ്യമായി 2022 ലോകകപ്പിന് യോഗ്യത നേടുന്നവരായി ബ്രസീൽ മാറി. യോഗ്യതാ റൗണ്ടിൽ അപരാജിത കുതിപ്പോടെയാണ് ബ്രസീൽ ഖത്തർ ടിക്കറ്റുറപ്പിച്ചത്. കളിച്ച 12 മത്സരങ്ങളിൽ 11ലും ജയം. ഒരു കളിയിൽ സമനിലയും.
ആകെ 34 പോയൻറുമായി മേഖലയിലെ മറ്റ് ടീമുകളേക്കാൾ ബഹുദൂരം മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള അർജൻറീന ബ്രസീലിൽനിന്നും ഒമ്പത് പോയൻറ് അകലെയാണ്. കഴിഞ്ഞ രാത്രിയിൽ കൊളംബിയയെ 1-0ത്തിന് തോൽപിച്ചാണ് കാനറികൾ നേരത്തേ തന്നെ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്.
ഇനിയും അഞ്ച് കളി കൂടി ബാക്കി നിൽക്കെയായിരുന്നു ആധികാരിക ജയം.
എന്നും ലോകകപ്പിെൻറ നെറ്റിപ്പട്ടങ്ങളിൽ ഒന്നാണ് ബ്രസീൽ. 1930 മുതൽ വിശ്വമേളയിലെ സാന്നിധ്യം. എല്ലാ ലോകകപ്പുകളും കളിച്ച ഏക ടീം എന്ന റെക്കോഡ് 2022ലേക്ക് കൂടി യോഗ്യത നേടിയതോടെ കാനറികൾ ഇളക്കമില്ലാതെ കാത്തു സൂക്ഷിച്ചു. അഞ്ചു തവണ കപ്പിൽ മുത്തമിട്ടവർ, ഇക്കുറിയും സൂപ്പർ ഫേവറിറ്റുകൾ എന്ന കിരീടവുമായി തന്നെയാണ് ഖത്തറിലേക്കും വിമാനം കയറുക. സൂപ്പർതാരം നെയ്മറിൽ തുടങ്ങി ഗബ്രിയേൽ ജീസസ്, കാസ്മിറോ, ക്യാപ്റ്റൻ തിയാഗോ സിൽവ, ഗോൾകീപ്പർ അലിസൺ, ഫിലിപ് കുടീന്യോ, ഫാബിന്യോ, ഡാനിലോ, മാർക്വിനോസ് തുടങ്ങിയ പരിചയ സമ്പന്നരുടെ നിരയുമായാണ് ബ്രസീലിെൻറ പടപ്പുറപ്പാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.