വെൽകെയർ ഗ്രൂപ് രക്തദാന ക്യാമ്പ്
text_fieldsദോഹ: വെൽകെയർ ഗ്രൂപ്പിന്റെ 23ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏഴാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷൻ രക്ത ബാങ്കുമായി സഹകരിച്ച് കോർപറേറ്റ് ഓഫിസിൽ നടന്ന ക്യാമ്പിൽ 200ഓളം പേർ രജിസ്റ്റർ ചെയ്തു. 90ഓളം പേരാണ് രക്തദാനം നിർവഹിച്ചത്. ഖത്തറിലെ ഫാർമസി മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വെൽകെയർ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ജീവനക്കാരെ ഉൾപ്പെടുത്തി വർഷങ്ങളായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഏറ്റവും മാതൃകാപരമായ ജീവൻ രക്ഷാപ്രവർത്തനമാണ് രക്തദാനമെന്ന് വെൽകെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ് പറഞ്ഞു.
ഏറ്റവും അനിവാര്യമായ സമയത്ത് ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നൽകുന്ന അടിയന്തര പരിചരണമാണിത്. അതിനപ്പുറം, എല്ലാ മനുഷ്യരും ഒന്നാണെന്നുമുള്ള സന്ദേശവും നൽകുന്നു -അദ്ദേഹം പറഞ്ഞു.
വാർഷിക ആഘോഷവേളയിൽ ഉപഭോക്താക്കളും വിതരണക്കാരും ഉൾപ്പെടെയുള്ളവരും പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഖത്തറിലെ മരുന്നു വിപണന മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായ വെൽകെയർ ഗ്രൂപ്പിനു കീഴിൽ 86 ഫാർമസികൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.