വെൽനസ് ചലഞ്ചേഴ്സ് പ്രമേഹബോധവത്കരണം
text_fieldsദോഹ: അന്താരാഷ്ട്ര പ്രമേഹദിനത്തോടനുബന്ധിച്ച് വെൽനസ് ചലഞ്ചേഴ്സ് കുട്ടീസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് പ്രമേഹബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്ത സോഷ്യൽ റണ്ണോടെ തുടക്കംകുറിച്ച പരിപാടിയുടെ ഫ്ലാഗ്ഓഫ് ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ റഊദ് കൊണ്ടോട്ടി നിർവഹിച്ചു.
കുട്ടീസ് മെഡിക്കൽ സെന്ററിലെ ഇന്റേണൽ മെഡിസിൻ വിഭാഗം തലവൻ ഡോ. ഗോപാൽ ശങ്കർ പ്രമേഹത്തെക്കുറിച്ച് സംസാരിച്ചു. എവറസ്റ്റ് കീഴടക്കിയ പർവതാരോഹകൻ അബ്ദുൽ നാസർ ‘എങ്ങനെ ആരോഗ്യപരമായ ജീവിതശൈലി നിലനിർത്താം’ വിഷയത്തിൽ സ്വന്തം അനുഭവങ്ങളിലൂടെ സംവദിച്ചു.
വെൽനെസ് സംഘടിപ്പിച്ച വ്യത്യസ്ത മത്സരങ്ങളിലെ വിജയികളെ മെഡലുകൾ നൽകി ആദരിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഓടിയ തുനീഷ്യൻ അത്ലറ്റ് നാസറുദ്ദീൻ മൻസൂറിനെ ആദരിച്ചു. ആഫ്രിക്കൻ കമ്യൂണിറ്റി ലീഡർ ഐഡൻ മുഗൻസി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.