എന്തൊക്കെ ചെയ്യും...? പാർട്ടിക്കാരോട് ചോദ്യങ്ങളുമായി കൊടുവള്ളിക്കാർ
text_fieldsവെറുതെയങ്ങ് വോട്ടുചെയ്യില്ല, ജയിച്ചാൽ നിങ്ങളെന്തൊക്കെ ചെയ്യും, ശരിക്കും നിങ്ങളുടെ നിലപാടെന്താണ്? പ്രവാസികൾക്കായി എന്തു ചെയ്യും... ചോദ്യങ്ങൾ നിരവധിയാണ്. ഖത്തറിലെ കൊടുവള്ളിക്കാരുടെ കൂട്ടായ്മയായ കെ.എൻ.ആർ.ഐ ആണ് തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊടുവള്ളി നഗരസഭയിലെ വിവിധ പാർട്ടിനേതാക്കളോട് സംവദിക്കുന്നത്. ഇതിനായി വെള്ളിയാഴ്ച സൂമിലൂടെ പ്രത്യേക പരിപാടിതന്നെ നടത്തുന്നുണ്ട്.
നാടിെൻറ സമഗ്ര വികസന കാഴ്ചപ്പാടുകൾ വിവിധ രാഷ്ട്രീയ നേതാക്കളിൽനിന്ന് നേരിട്ട് കേൾക്കുന്നതിനും പ്രവാസികൾക്ക് അവരോടു കാര്യങ്ങൾ നേരിട്ട് ചോദിക്കാനുമാണ് 'മീറ്റ് ആൻഡ് ചാറ്റ് വിത്ത് ലീഡേഴ്സ്' എന്ന പേരിൽ ഓൺലൈൻ സംഗമം നടത്തുന്നത്. നവംബർ 27ന് ഖത്തർ സമയം ഉച്ചക്ക് 1.30ന് (ഇന്ത്യൻ സമയം വൈകീട്ട് നാല്) ആണ് പരിപാടി.
https://us02web.zoom.us/j/84174438656 എന്ന ലിങ്കിലൂടെ പരിപാടിയിൽ പങ്കെടുക്കാം. Zoom ID 84174438656, Passcode 223785. കെ.കെ.എ. കാദർ (മുസ്ലിം ലീഗ്), കെ. ബാബു (സി.പി.എം), ഒ.പി.ഐ കോയ (െഎ.എൻ.എൽ), കെ. ശിവദാസൻ (കോൺഗ്രസ്), റഹീം മാസ്റ്റർ (വെൽഫെയർ പാർട്ടി), ആബിദ് പാലക്കുറ്റി (എസ്.ഡി.പി.ഐ) എന്നീ നേതാക്കളാണ് പങ്കെടുക്കുക.
കൊടുവള്ളിക്കാരായ പ്രവാസികളെ എങ്ങനെ പരിഗണിക്കും, പ്രവാസി പുനരധിവാസം, വിദ്യാഭ്യാസമേഖലയിലെ പദ്ധതികൾ, കായികമേഖലയിലെ പുതുപദ്ധതികൾ, ചെറുകിട സംരംഭകരുടെ പ്രശ്നങ്ങൾ, കാർഷികമേഖല, ഔദ്യോഗികരേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്, വിശേഷിച്ചും പ്രവാസികൾക്ക് എന്തു നടപടിയാണ് സ്വീകരിക്കുക, ഗതാഗത പ്രശ്നം തുടങ്ങിയ വിഷയങ്ങളാണ് പരിഗണിക്കുക. ഭാവിയിലും കൊടുവള്ളിയുടെ വികസന പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്ക് വഹിക്കുമെന്നും അതിനുവേണ്ടി നാട്ടിലെ രാഷ്ട്രീയ നേതൃത്വവുമായി സഹകരിക്കുമെന്നും ഇതിനാലാണ് ഇത്തരത്തിലൊരു പരിപാടി നടത്തുന്നതെന്നും കെ.എൻ.ആർ.ഐ പ്രസിഡൻറ് സക്കീർ വലിയാല, സെക്രട്ടറി ഷിറാസ്, മോഡറേറ്റർ അഡ്വ. സക്കരിയ്യ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.