Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎന്താണ് നിങ്ങളുടെ...

എന്താണ് നിങ്ങളുടെ അഭിരുചി...? ‘എജു ക​ഫെയിൽ ‘സി ഡാറ്റ്’ എഴുതി അഭിരുചി തിരിച്ചറിയാം

text_fields
bookmark_border
എന്താണ് നിങ്ങളുടെ അഭിരുചി...? ‘എജു ക​ഫെയിൽ ‘സി ഡാറ്റ്’ എഴുതി അഭിരുചി തിരിച്ചറിയാം
cancel
ജ​നു​വ​രി 19,20 തീ​യ​തി​ക​ളി​ൽ പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന
എ​ജു ക​ഫെ​യി​ൽ സി​ജി​യു​മാ​യി സ​ഹ​ക​രി​ച്ച്
ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്




ദോ​ഹ: ക​രി​യ​ർ കൗ​ൺ​സ​ലി​ങ്ങും ഭാ​വി​യി​ലേ​ക്ക് വ​ഴി​തു​റ​ക്കു​ന്ന ച​ർ​ച്ച സെ​ഷ​നു​ക​ളും മാ​ത്ര​മ​ല്ല, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഉ​ള്ളി​ലു​റ​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​തി​ഭ തി​രി​ച്ച​റി​യാ​നു​ള്ള അ​ഭി​രു​ചി പ​രീ​ക്ഷ​യും ‘ഗ​ൾ​ഫ് മാ​ധ്യ​മം - എ​ജു ക​ഫെ’ ഒ​രു​ക്കു​ന്നു.

ജ​നു​വ​രി 19, 20 തീ​യ​തി​ക​ളി​ലാ​യി ദോ​ഹ അ​ൽ മെ​ഷാ​ഫി​ലെ പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ വേ​ദി​യാ​കു​ന്ന ‘എ​ജു ക​​ഫെ’​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ സെ​ഷ​നാ​ണ് ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​ശ​സ്ത​രാ​യ വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ക സ്ഥാ​പ​ന​മാ​യ സി​ജി (സെ​ന്റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ) സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഭി​രു​ചി നി​ർ​ണ​യ പ​രീ​ക്ഷ (ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്). ‘സി ​ഡാ​റ്റ്’ എ​ന്ന ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന എ​ജു ക​ഫെ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100 റി​യാ​ൽ ഫീ​സ് അ​ട​ച്ചാ​ൽ ‘സി​ജി സി ​ഡാ​റ്റ്’ എ​ഴു​തി ത​ങ്ങ​ളു​ടെ പ്ര​തി​ഭ​ക്കും ക​ഴി​വി​നും അ​നു​സ​രി​ച്ചു​ള്ള അ​ഭി​രു​ചി തി​രി​ച്ച​റി​യാ​നും, ആ ​വ​ഴി ഉ​പ​രി​പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി തി​ര​ഞ്ഞെ​ടു​ക്കാ​നും ക​ഴി​യും.

എ​ന്താ​ണ് അ​ഭി​രു​ചി?

ജ​ന്മ​സി​ദ്ധ​മാ​യി ല​ഭി​ച്ച ക​ഴി​വു​ക​ളെ​യാ​ണ് അ​ഭി​രു​ചി എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഒ​രു ക​ഴി​വു​മി​ല്ലാ​തെ ആ​രും ലോ​ക​ത്ത്‌ ജ​നി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഏ​റ്റ​വും ന​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ക​ഴി​വു​ക​ളെ തി​രി​ച്ച​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. പ​ഠ​ന​രം​ഗ​ത്തും പ​ഠ്യേ​ത​ര രം​ഗ​ത്തും മി​ക​ച്ച വി​ജ​യം നേ​ടി​യെ​ടു​ക്കാ​ൻ കു​ട്ടി​യു​ടെ അ​ഭി​രു​ചി ക​ണ്ടെ​ത്തി​യാ​ൽ നി​സ്സം​ശ​യം സാ​ധി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഏ​തു കോ​ഴ്സും തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​ഭി​രു​ചി​ക്ക​നു​സൃ​ത​മാ​ണെ​ങ്കി​ൽ വ​ലി​യ ജീ​വി​ത​വി​ജ​യം നേ​ടാ​ൻ സാ​ധി​ക്കും.

എ​ങ്ങ​നെ അ​ഭി​രു​ചി ക​ണ്ടെ​ത്താം?

ലോ​ക​ത്ത് പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച അ​നേ​കം അ​ഭി​രു​ചി നി​ർ​ണ​യ പ​രീ​ക്ഷ​ക​ളു​ണ്ട്. എ​ന്നാ​ൽ പാ​ശ്ചാ​ത്യ നാ​ടു​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മി​ച്ച ഇ​ത്ത​രം ടെ​സ്റ്റു​ക​ൾ ന​മ്മു​ടെ നാ​ടി​ന്ന​നു​യോ​ജ്യ​മാ​വാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി ത​യാ​റാ​ക്കി​യ അ​ഭി​രു​ചി നി​ർ​ണ​യ പ​രീ​ക്ഷ​ക​ൾ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്. സെ​ന്റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ ന​ൽ​കു​ന്ന ‘സി-​ഡാ​റ്റ്’ അ​തി​നൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്.

സി -​ഡാ​റ്റ്

സി​ജി, ക​രി​യ​ർ ഗൈ​ഡ​ൻ​സ് രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ക്കാ​നു​ത​കു​ന്ന പ​രി​പാ​ടി​ക​ളും ഗ​വേ​ഷ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ​ന്ന​ദ്ധ സം​ഘ​മാ​ണ്. സി​ജി​യു​ടെ ഗ​വേ​ഷ​ക വി​ഭാ​ഗം ത​യാ​റാ​ക്കി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്യ​മാ​യ ദി​ശാ ബോ​ധം ന​ൽ​കി​യ അ​ഭി​രു​ചി നി​ർ​ണ​യ​പ​രീ​ക്ഷ​യാ​ണ് ‘സി ​ഡാ​റ്റ്’. ഹൈ​സ്കൂ​ൾ-​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന ടെ​സ്റ്റ് പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

‘സി ​ഡാ​റ്റ്’ ഫ​ല​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ജി​യു​ടെ വി​ദ​ഗ്ധ​രാ​യ ക​രി​യ​ർ കൗ​ൺ​സി​ല​ർ​മാ​ർ ന​ൽ​കു​ന്ന വ്യ​ക്തി​ഗ​ത ഗൈ​ഡ​ൻ​സി​ൽ കു​ട്ടി​യു​ടെ അ​ഭി​രു​ചി​യും താ​ൽ​പ​ര്യ​ങ്ങ​ളും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി വ്യ​ക്ത​മാ​യ ക​രി​യ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ഈ ​ടെ​സ്റ്റ് ഏ​റെ സ​ഹാ​യി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട കോ​ഴ്സ്, സ്ഥാ​പ​നം, അ​ഡ്മി​ഷ​ൻ നേ​ടാ​നു​മു​ള്ള വ​ഴി​ക​ൾ എ​ന്നി​വ​യെ​ല്ലാം ടെ​സ്റ്റ് ക​ഴി​ഞ്ഞു​ള്ള കൗ​ൺ​സ​ലി​ങ്ങി​ലൂ​ടെ വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ്‌. 20 മി​നി​റ്റ് വീ​ത​മു​ള്ള അ​ഞ്ച് ടെ​സ്റ്റു​ക​ളും, 15ഉം 10​ഉം മി​നു​റ്റു​ക​ളു​ള്ള ഓ​രോ ടെ​സ്റ്റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ‘സി ​ഡാ​റ്റ്’. പ​ഠി​ച്ചു ത​യാ​റെ​ടു​ത്തു എ​ഴു​തേ​ണ്ട പ​രീ​ക്ഷ​യ​ല്ലി​ത്. മ​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ കാ​ണു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് മ​ന​സ്സി​ലാ​വു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്രം എ​ഴു​തേ​ണ്ട ഒ​ന്നാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafedohasigi
News Summary - What's your taste...? At Edu Cafe, write 'C Dat' to identify the taste
Next Story