ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റ 'ബ്രസീൽ' ജേതാക്കൾ
text_fieldsദോഹ: എക്സ്പാറ്റ് സ്പോർട്ടീവിെൻറ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റയുടെ ഭാഗമായി സംഘടിപ്പിച്ച ഫാന്‍സ് സെവന്‍സ് ടൂര്‍ണമെന്‍റില്‍ ബ്രസീല്‍ ഫാൻസ് ടീം ജേതാക്കളായി. മിസൈമീർ ഹാമില്‍ട്ടൻ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂർണമെന്‍റില്‍ എതിരില്ലാത്ത ഒരു ഗോളിന് ഡെന്മാര്‍ക്ക് ഫാൻസ് ടീമിനെ പരാജയപ്പെടുത്തിയാണ് ബ്രസീല്‍ കപ്പുയര്‍ത്തിയത്. ലോകകപ്പ് ആരവങ്ങള്‍ക്ക് ആവേശം പകരാന്‍ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ച ടീമുകളുടെ ഫാന്‍സുകളാണ് അവരുടെ ജഴ്സിയില്‍ കലത്തിലിറങ്ങിയത്. സെമി ഫൈനലില്‍ ഖത്തറിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ജര്‍മനിയെ കീഴടക്കിയാണ് ഡെന്മാര്‍ക്ക് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ഫാന്‍സ് ഫിയസ്റ്റ ചെയര്‍മാന്‍ സുഹൈല്‍ ശാന്തപുരം ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിയും നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കി പ്രൈസ് മണിയും സമ്മാനിച്ചു. ഫാന്‍സ് ഫിയസ്റ്റ ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന്‍, ഓർഗനൈസിങ് കമ്മിറ്റിയംഗങ്ങളായ ഷാനവാസ് ഖാലിദ്, മുഹമ്മദ് കുഞ്ഞി, ഷറഫു വടക്കാങ്ങര, മുഹമ്മദ് റാഫി, സാദിഖ് ചെന്നാടന്‍, സിദ്ദീഖ് വേങ്ങര, രാധാകൃഷ്ണന്‍, റഷീദ് കൊല്ലം, അഹമ്മദ് ഷാഫി, ഷരീഫ് ചിറക്കല്‍, അനസ് ജമാല്‍ എന്നിവര്‍ മറ്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ ഖത്തറിെൻറ ഫൂട്ബാള്‍ ഇതിഹാസ താരങ്ങളും ഫിഫ ലോകകപ്പ് ഖത്തര്‍ ലെഗസി അംബാസഡര്‍മാരുമായ ഖാലിദ് സല്‍മാന്‍ അല്‍ മുഹന്നദി, ഇബ്രാഹീം ഖല്‍ഫാന്‍ തുടങ്ങിയവരും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ പ്രമുഖരും ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപക്സ് ബോഡി ഭാരവാഹികളും പങ്കെടുത്തു.
ഫിയസ്റ്റ ഉദ്ഘാടനത്തോടനുബന്ധിച്ച് കാണികള്‍ക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. ക്രയോണ്‍ കളറിങ്ങില്‍ സയാന്‍ മുഹമ്മദ്, നിരഞ്ജന അനൂപ്, അരുഷ് രമേഷ് എന്നിവരും പെന്‍സില്‍ ഡ്രോയിങ്ങില്‍ മുഹമ്മദ് സഫ്വാന്‍, സിയ ഫാതിമ റാസിഖ്, ഇഫ്ഫ ഫാതിമ, നാസ്മിന്‍, വാട്ടര്‍ കളറിങ്ങില്‍ ഇഷിത ഹരിലാല്‍, മുഹമ്മദ് നാസിം, അമൃത എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫോട്ടോഗ്രഫിയിൽ ഇജാസ് അസ്‌ലം, പ്രിശ ദുധനി എന്നിവര്‍ ജേതാക്കളായി. ഫുട്ബാള്‍ ജഗ്ലിങ്ങില്‍ ആദി, സയാന്‍ സാക്കി എന്നിവര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.