തണുപ്പിൽ ചൂട് പകരാൻ ഖത്തർ ചാരിറ്റി
text_fieldsദോഹ: 'ചൂട് പകരുക' എന്ന പ്രമേയത്തിൽ ഖത്തർ ചാരിറ്റി സംഘടിപ്പിക്കുന്ന ശൈത്യകാല ദുരിതാശ്വാസ കാമ്പയിനിലൂടെ ഗുണഭോക്താക്കളാകുക 17 രാജ്യങ്ങളിൽനിന്നായി 13 ലക്ഷത്തിലധികം പേർ. ഖത്തറിനു പുറമേ ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽനിന്നും കുടിയിറക്കപ്പെട്ടവർ, അഭയാർഥികൾ, ദരിദ്ര കുടുംബങ്ങൾ, കുറഞ്ഞ വരുമാനക്കാർ എന്നിവരെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കാമ്പയിന് 90 മില്യൻ റിയാലാണ് ചെലവ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഖത്തർ ചാരിറ്റി സംഘടിപ്പിച്ച ശൈത്യകാല കാമ്പയിൻ വൻ വിജയമാക്കുന്നതിൽ സഹകരിച്ച ഖത്തറിലെ ഉദാരമതികൾക്കും കമ്പനികൾക്കും മറ്റ് അതോറിറ്റികൾക്കും നന്ദി അറിയിക്കുന്നതായി റിസോഴ്സ് ആൻഡ് മീഡിയ വിഭാഗം അസി. സി.ഇ.ഒ അഹ്മദ് യൂസുഫ് ഫഖ്റൂ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഖത്തർ ചാരിറ്റി കാമ്പയിെൻറ ഭാഗമായി ഖത്തറിലെ തൊഴിലാളികൾക്കും ശൈത്യകാല സഹായവിതരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹായവിതരണം നടത്താനുദ്ദേശിക്കുന്ന രാജ്യങ്ങളിൽ ഖത്തർ ചാരിറ്റിക്ക് കീഴിലുള്ള പ്രത്യേക സംഘങ്ങൾ സന്ദർശനം നടത്തും. അർഹരായവരെ ഉൾപ്പെടുത്തി എല്ലാവരിലേക്കും സഹായമെത്തിക്കുകയാണ് ലക്ഷ്യം -ഇൻറർനാഷനൽ ഓപറേഷൻസ് ആൻഡ് േപ്രാഗ്രാം വിഭാഗം അസി. സി.ഇ.ഒ നവാഫ് അബ്്ദുല്ല അൽ ഹമ്മാദി പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 30ൽ അധികം ഫീൽഡ് ഓഫിസുകളാണ് ഖത്തർ ചാരിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. ഖത്തറിന് പുറമേ, 16 രാജ്യങ്ങളിലെ അർഹരായ 13 ലക്ഷം പേർക്ക് സഹായമെത്തിക്കാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. അഭയാർഥികളും കുടിയിറക്കപ്പെട്ടവരുമായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകൾ, കടുത്ത പ്രതിസന്ധികളിലൂടെയും ആഭ്യന്തര സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന രാജ്യങ്ങൾ, അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലും താഴെ അടയാളപ്പെടുത്തുന്ന നാടുകൾ എന്നിവിടങ്ങളിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയിലെ അഭയാർഥികൾ, മ്യാന്മറിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട റോഹിങ്ക്യൻ മുസ്ലിംകൾ എന്നിവർക്ക് കാമ്പയിനിൽ പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ, പാകിസ്താൻ, ബോസ്നിയ, അൽബേനിയ, തുനീഷ്യ, ലബനാൻ, ജോർഡൻ, ബംഗ്ലാദേശ്, സിറിയ, കിർഗിസ്താൻ, സോമാലിയ, മൊറോക്കോ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, യമൻ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളിലാണ് ഖത്തർ ചാരിറ്റി കാമ്പയിൻ നടപ്പാക്കുന്നത്. ഭക്ഷ്യ കിറ്റുകൾ, ശൈത്യകാല വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, കവറുകൾ, ഹീറ്ററുകൾ, ഹീറ്റിങ് ഫ്യുവൽ, ടെൻറുകൾ, ഹൈജീൻ ബാഗുകൾ എന്നിവ കാമ്പയിെൻറ ഭാഗമായി വിതരണം ചെയ്യും. കൂടാതെ, അവശ്യ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും തകരാറിലായ വീടുകളുടെ അറ്റകുറ്റപ്പണിയും കാമ്പയിെൻറ ഭാഗമായി നടത്തും. തെരഞ്ഞടുക്കപ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനുള്ള സഹായവും കാമ്പയിനിലുൾപ്പെടുത്തിയിട്ടുണ്ട്. ഖത്തറിൽ രാജ്യത്തിെൻറ വളർച്ചയിൽ പങ്ക് വഹിക്കുന്ന 4000 തൊഴിലാളികൾക്കുള്ള സഹായവും ഇതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.