നടുമുറ്റം വിന്റർ സ്പ്ലാഷിന് സമാപനം
text_fieldsദോഹ: ശൈത്യകാല അവധിക്ക് സ്കൂള്‍ വിദ്യാർഥികൾക്കായി വിന്റർ സ്പ്ലാഷ് എന്ന പേരില്‍ നടുമുറ്റം ഖത്തർ വർഷം തോറും നടത്തി വരാറുള്ള ശൈത്യകാല ക്യാമ്പ് അവസാനിച്ചു. സീനിയര്‍ വിദ്യാർഥികൾക്കും ജൂനിയര്‍ വിദ്യാർഥികൾക്കുമായി മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സീനിയർ വിദ്യാർഥികൾക്കായി നുഐജയിലെ കാംബ്രിഡ്ജ് സ്കൂളില്‍ നടന്ന ക്യാമ്പ് നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി ഉദ്ഘാടനം ചെയ്തു. കളർ യുവർ വേൾഡ് എന്ന തലക്കെട്ടിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ ലിജി അബ്ദുല്ലയും പഠനം എന്തിനു വേണ്ടി എന്ന തലക്കെട്ടിൽ ഐഡിയൽ ഇന്ത്യന്‍ സ്കൂള്‍ മലയാളം അധ്യാപകന് ബൈജു വി.പിയും 'വി റിപ്പോർട്ട് യു ഡിസൈഡ്'എന്ന തലക്കെട്ടിൽ മീഡിയ വൺ ഖത്തർ റിപ്പോർട്ടർ സൈഫുദ്ധീൻ പി.സിയും കുട്ടികളുമായി സംവദിച്ചു. 'ഗെറ്റ് റെഡി റ്റു റോൾ'എന്ന തലക്കെട്ടിൽ സാദിഖ് സി.പി കായികപരിപാടിയും നടത്തി. നടുമുറ്റം വൈസ് പ്രസിഡന്റ് നിത്യ സുബീഷും കമ്മിറ്റി അംഗം ജോളി തോമസും പരിപാടി നിയന്ത്രിച്ചു.
ജൂനിയര്‍ വിദ്യാർഥികൾക്ക് ഓൺലൈനിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പ് നടുമുറ്റം ജനറല്‍ സെക്രട്ടറി മുഫീദ അബ്ദുൽ അഹദ് ഉദ്ഘാടനം ചെയ്തു. നാട്ടുമാഞ്ചോട്ടിൽ പാടിയും പറഞ്ഞും എന്ന സെഷനിൽ ബൈജു വി.പിയും പിഞ്ച് ഓഫ് യം എന്ന സെഷനിൽ ഹോം ബേകർ നബീല മസൂദും ഹാൻഡി മാൻഡി എന്ന സെഷനിൽ ഏഷ്യൻ ബുക് ഓഫ് റെക്കോഡ് ഹോൾഡർ ജെബിൻ സലിം, ഷെയ്ക് ഡൌൺ എന്ന സെഷനിൽ സുംബ ട്രൈനർ ജെയ്സ് ജോസഫും ഇൻ ഓർ ഔട് ഓഫ് സ്ക്രീന്‍ എന്ന തലക്കെട്ടിൽ പേഴ്സനാലിറ്റി ട്രൈനർ അനീസ് റഹ്മാൻ മാളയും കുട്ടികളുമായി സംവദിച്ചു. നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി സമാപന സംസാരം നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിത്യ സുബീഷ്, സെക്രട്ടറി സകീന അബ്ദുല്ല, ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി, നടുമുറ്റം സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സനിയ്യ കെ.സി, ഹുമൈറ വാഹിദ്, ജോളി തോമസ്, സുമയ്യ തസീൻ, മാജിദ മഹ്മൂദ്, ഹമാമ ഷാഹിദ്, നജ്ല നജീബ്, സന നസീം, ആരിഫ വി.പി തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.