വിസ്ഡം എജുക്കേഷന്‍ ബോര്‍ഡ് പൊതുപരീക്ഷ: ഫാത്തിമ സഹ്റക്ക് ഒന്നാം റാങ്ക്
text_fieldsദോഹ: വിസ്ഡം എജുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ഗൾഫ് സെക്ടറിൽ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ 2023 -2024 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. എട്ടാം തരത്തില്‍ ദോഹ അൽമനാർ മദ്റസയിലെ ഫാത്തിമ സഹ്റ ബത്തൂൽ 95 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. കണ്ണൂർ തളിപ്പറമ്പ് ആസാദ് നഗർ സ്വദേശികളായ മഹ്മൂദ് എ.കെ, ഹസീബ ബിൻത് അബൂബക്കർ ദമ്പതികളുടെ മകളാണ്.
അൽമനാർ മദ്റസ വിദ്യാർഥികളായ ഫാത്തിമ റിസാ എ.പി രണ്ടാം റാങ്കും, ഫാത്തിമ റിദ എ.പി മൂന്നാം റാങ്കും കരസ്ഥമാക്കി. അഞ്ചാം തരത്തിൽ റിയാദ് സുലായ് മദ്റസത്തു തൗഹീദിലെ സഫാ നൂറാ സഫീർ ഒന്നാം റാങ്ക് നേടി. റിയാദ് മലാസ് സലഫി മദ്റസയിലെ സംഹ നസീഹ് രണ്ടാം റാങ്കും, അതേ മദ്റസയിലെ ആലിയ മറിയം മൂന്നാം റാങ്കും കരസ്ഥമാക്കി.
പരീക്ഷാർഥികൾക്ക് https://madrasa.wisdomislam.org എന്ന വെബ് പോർട്ടലിൽ അവരുടെ രജിസ്റ്റർ നമ്പർ നൽകി ഫലമറിയാനും മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലേക്കുള്ള അൽമനാർ മദ്റസ അഡ്മിഷൻ ആരംഭിച്ചു. വിശദ വിവരങ്ങൾക്ക് 60004486, 33651083 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റാങ്ക് ജേതാക്കളെ ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, ജന. സെക്രട്ടറിയും അൽമനാർ മദ്റസ പ്രിൻസിപ്പലുമായ മുജീബ് റഹ്മാൻ മിശ്കാത്തി, വൈസ് പ്രിൻസിപ്പൽ സ്വലാഹുദ്ദീൻ സ്വലാഹി, എജുക്കേഷൻ വിങ് ചെയർമാൻ ശബീറലി അത്തോളി, അൽമനാർ മദ്റസ പരീക്ഷ കൺട്രോളർ ഫൈസൽ സലഫി എടത്തനാട്ടുകര എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.