Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജീ​വി​ത​ശൈ​ലി രോ​ഗ...

ജീ​വി​ത​ശൈ​ലി രോ​ഗ പ്ര​തി​രോ​ധ​വു​മാ​യി ‘വി​ഷ്’

text_fields
bookmark_border
wish summit
cancel
camera_alt

വി​ഷ് ഖ​ത്ത​ർ ആ​രോ​ഗ്യ ഉ​ച്ച​കോ​ടി​യി​ൽ ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ്

ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി സം​സാ​രി​ക്കു​ന്നു

ദോ​ഹ: വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യ ആ​രോ​ഗ്യ രീ​തി​ക​ളി​ലൂ​ടെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലെ ‘വി​ഷ്’ ആ​ഗോ​ള ആ​രോ​ഗ്യ ഉ​ച്ച​കോ​ടി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ദോ​ഹ​യി​ൽ ന​ട​ന്ന ‘വേ​ൾ​ഡ് ഇ​ന്നൊ​വേ​ഷ​ൻ ഹെ​ൽ​ത്ത് സ​മ്മി​റ്റ് -വി​ഷ്’ ആ​ണ് ജീ​വി​ത​ശൈ​ലി രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

അ​മി​ത​വ​ണ്ണം, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം എ​ന്നി​വ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ര​ണ്ട് പ​ദ്ധ​തി​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. ഹൃ​ദ്രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​മാ​യി നൊ​വാ​ര്‍ട്ടി​ഷ് ഫൗ​ണ്ടേ​ഷ​ന്‍ രൂ​പം ന​ല്‍കി​യ ‘കാ​ര്‍ഡി​യോ ഫോ​ര്‍ സി​റ്റീ​സ്’ പ്രോ​ഗ്രാം രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കു​മെ​ന്ന് ‘വി​ഷ്’ പ്ര​ഖ്യാ​പി​ച്ചു.

ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ, സെ​ന​ഗാ​ളി​ലെ ഡാ​ക​ർ, മം​ഗോ​ളി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷി​ച്ച് വി​ജ​യം ക​ണ്ട പ​ദ്ധ​തി​യാ​ണ് ‘കാ​ർ​ഡി​യോ ഫോ​ർ സി​റ്റീ​സ്’. ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ലോ​ക​ത്ത് പ്ര​ധാ​ന മ​ര​ണ​കാ​ര​ണ​മാ​യി എ​ണ്ണ​പ്പെ​ടു​ന്ന ഒ​ന്നാ​ണ് ഹൃ​ദ്രോ​ഗം. 21 ദ​ശ​ല​ക്ഷം പേ​ർ ഹൃ​ദ്രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, ഇ​വ​യി​ൽ വ​ലി​യൊ​രു ശ​ത​മാ​ന​വും ത​ട​യാ​ൻ ക​ഴി​യു​ന്ന​താ​യി​രു​ന്നെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ സൂ​ചി​പ്പി​ക്കു​ന്നു.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ജീ​വി​ത​ശൈ​ലി രോ​ഗ പ്ര​തി​രോ​ധ​ത്തി​നു​ള്ള ആ​ക്ഷ​ന്‍ പ്ലാ​ൻ ‘വി​ഷ്’ അ​വ​ത​രി​പ്പി​ച്ചു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള മ​ര​ണം 2030 ഓ​ടെ 36 ശ​ത​മാ​നം കു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​ത്ത​രം രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കാ​യി പ്ര​തി​വ​ര്‍ഷം ഖ​ത്ത​ര്‍ 18.1 ബി​ല്യ​ണ്‍ റി​യാ​ല്‍ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ 73 ശ​ത​മാ​ന​വും ഹൃ​ദ്രോ​ഗ ചി​കി​ത്സ​ക്കാ​ണെ​ന്ന് ഖ​ത്ത​ര്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

‘ഹൃ​ദ്രോ​ഗം ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധി​ക്കാ​വു​ന്ന രോ​ഗ​ങ്ങ​ൾ കു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ കു​റ​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ഖ​ത്ത​റി​ന് ന​ട​പ്പാ​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ, ഹൃ​ദ്രോ​ഗ​ബാ​ധി​ത​രാ​യ വ്യ​ക്തി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ലും അ​നു​ഭ​വ​ങ്ങ​ളി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി കാ​ണു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ക്ഷ​ന്‍ പ്ലാ​ന്‍ 58 പ്രോ​ജ​ക്ടു​ക​ള്‍ വ​ഴി​യാ​ണ് ന​ട​പ്പാ​ക്കു​ക. സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്ക് 2030ഓ​ടെ 36 ശ​ത​മാ​ന​മാ​യി കു​റ​ക്കു​ക​യാ​ണ് പു​തി​യ ക​ർ​മ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി ഡോ. ​സാ​ലി​ഹ് അ​ലി അ​ൽ മ​ർ​റി പ​റ​ഞ്ഞു.

ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന വി​ഷ് ഉ​ച്ച​കോ​ടി​യി​ല്‍ 3000 പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 200ലേ​റെ ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ വി​ഷി​ന്റെ ഭാ​ഗ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsWish Summit
News Summary - WISH with lifestyle disease prevention
Next Story