വൈവിധ്യമാര്‍ന്ന പരിപാടികളോടെ കൾചറൽ ഫോറം ദേശീയദിനാഘോഷം
text_fieldsദോഹ: ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി കൾചറൽ ഫോറം വിവിധ ജില്ല കമ്മിറ്റികൾക്ക് കീഴില്‍ വ്യത്യസ്തമായ പരിപാടികള്‍ നടത്തി. 'നിങ്ങൾക്കറിയുന്ന ഖത്തർ' എന്ന തലക്കെട്ടിൽ കൾചറൽ ഫോറം മലപ്പുറം ജില്ല നടത്തിയ ഓൺലൈൻ ക്വിസിൽ സഫ ജാസ് ഒന്നാം സ്ഥാനവും മുബശ്ശിറ ഷിഹാബ് രണ്ടാം സ്ഥാനവും ഫവാസ് ഹനീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അപർണ റനീഷ്, ഹബീബ് റഹ്മാൻ, മിൻഹ ബിൻത് മുഹമ്മദ്, റംല നസീർ, ആയിഷ ബിൻത് മുസ്തഫ, മാസിൻ അജ്മൽ, ഫായിസ നുസ്രത്, ഹംന മുസ്ലിഹുദ്ദീൻ, ആമിൽ മുഹമ്മദ്, ആദിൽ ജിനാൻ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. സഹല, അഫ്സൽ ഹുസൈൻ, ഫായിസ് ഹനീഫ് തുടങ്ങിയവര്‍ നേതൃത്വം നൽകി. കണ്ണൂർ ജില്ല ഇൻറർമണ്ഡലം ബാഡ്മിൻറണിൽ ഏഴ് ടീമുകൾ പങ്കെടുത്തു. അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
തൃശൂർ ജില്ല കമ്മിറ്റി വനിത-പുരുഷ ഡബിൾസ് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. പുരുഷ വിഭാഗത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ ഇർഷാദ്, യൂസഫ് ടീം ജേതാക്കളായി. ആഷിഫ്, താഹിർ ടീം റണ്ണറപ്പായി. വനിത വിഭാഗത്തിൽ നജില ഇബ്രാഹീം, റുബീന സമീർ ടീം ജേതാക്കളായി. റജീന നജാത്ത്, ബെൻസി ഇസ്മായിൽ ടീം റണ്ണറപ്പായി. സംസ്ഥാന സെക്രട്ടറി മജീദലി, സ്പോർട്സ് കൺവീനർ അനസ് ജമാൽ, ജില്ല കമ്മിറ്റി അംഗം ജ്യോതിനാഥ് എന്നിവർ സമ്മാനം നൽകി. റഹ്മത്തുല്ല കൊണ്ടോട്ടി, മർസൂഖ് വടകര, നിഷാന മക്സൂദ്, ഹസ്നിയ എന്നിവർ നിയന്ത്രിച്ചു. സ്പോർട്സ് സെക്രട്ടറി സലീം, കൺവീനർ ഷാഹിദ് എം. അലി, ഷിജിൻ, സന ഷംസീർ എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇൻറര്‍ മണ്ഡലം ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര മണ്ഡലം ജേതാക്കളായി. ഫൈനലില്‍ കൊയിലാണ്ടി മണ്ഡലത്തെ പരാജയപ്പെടുത്തി. കുറ്റ്യാടി, തിരുവമ്പാടി മണ്ഡലങ്ങള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. സൈഫുദ്ദീന്, നിയാസ് മാണിക്കോത്ത് എന്നിവർ ഉൾക്കൊള്ളുന്ന ടീമാണ് പേരാമ്പ്രക്ക് വേണ്ടി വിജയം സ്വന്തമാക്കിയത്. സംസ്ഥാന പ്രസിഡൻറ് എ.സി. മുനീഷ് ട്രോഫി വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് അഡ്വ. ഇഖ്ബാല്‍ ടൂര്‍ണമെൻറ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.