ഡബ്ല്യു.എം.എഫ് വിമൻസ് ഫോറം വനിത ദിനാഘോഷം
text_fieldsദോഹ: വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ നാഷനൽ കൗൺസിൽ വിമൻസ് ഫോറം അന്താരാഷ്ട്ര വനിത ദിനാഘോഷം സംഘടിപ്പിച്ചു. സ്കിൽസ് ഡെവലപ് സെന്ററിൽ ഏഴുമുതൽ വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷം. മ്യൂസ് ഖത്തർ എന്ന മ്യൂസിക് ബാൻഡിന്റെ ലോഗോ ലോഞ്ചിങ്ങും നടത്തി. വിമൻസ് ഫോറം കോഓഡിനേറ്റർ ശ്രീകല പ്രകാശൻ വനിതദിന സന്ദേശം നൽകി. സ്ത്രീകൾ തങ്ങളുടെ നിർമാണശക്തി തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയെ ചലിപ്പിക്കാൻ കഴിവുകൾ ഉപയോഗിക്കണമെന്ന് വ്യക്തമാക്കി.
വനിത ഫോറം ഖത്തർ വൈസ് പ്രസിഡന്റ് സലീന നഹാസ് സ്വാഗതം പറഞ്ഞു. അലീവിയ മെഡിക്കൽ സെന്ററിലെ സ്ത്രീരോഗ വിദഗ്ധ ഡോ. മീര ഉദ്ഘാടനം നിർവഹിച്ചു. ഖത്തറിലെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ആദരിച്ചു. സാമൂഹിക പ്രവർത്തക സറീന അഹദ്, തയ്യൽ വ്യവസായരംഗത്ത് സ്വന്തമായി ഇടം കണ്ടെത്തിയ ഉമ ദാമു, അധ്യാപിക സുപ്രിയ ജഗദീപ്, നഴ്സിങ് രംഗത്തെ സേവനത്തിന് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ റീന തോമസ്, വ്യവസായ രംഗത്തുനിന്നും വിജിഷ, അധ്യാപികയും വ്ലോഗറുമായ ലിജി അബ്ദുല്ല എന്നിവരെയാണ് ആദരിച്ചത്.
'ബ്രേക്ക് ദി ബയസ്'പരിപാടിയുടെ ഭാഗമായി പാട്ടും നൃത്തവും അരങ്ങേറി. കുട്ടികൾക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു. ഗ്ലോബൽ ജോ. സെക്രട്ടറി മഞ്ജുഷ ശ്രീജിത്ത് ആശംസ അറിയിച്ചു. കോഓഡിനേറ്റർ ഷിബു തോമസ്, പ്രസിഡന്റ് സുനിൽ മാധവൻ, ജനറൽ സെക്രട്ടറി രുഷാര റിജാസ്, ട്രഷറർ അനീഷ് ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.