വനിത കർഷകരെ ആദരിച്ചു
text_fieldsദോഹ: വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിച്ചുകൊണ്ട് വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കിയ വനിതകളെ നടുമുറ്റം ആദരിച്ചു. നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ നടന്ന ‘ഫാർമറൈറ്റ്’ പരിപാടിയിലാണ് നടുമുറ്റത്തിന്റെ വിവിധ ഏരിയ പ്രവർത്തകരായ വനിതകളെ ആദരിച്ചത്. ആദരിക്കൽ ചടങ്ങ് ഐ.സി.ബി.എഫ് ട്രഷറര്‍ കുൽദീപ് കൗർ ഉദ്ഘാടനം ചെയ്തു. വീടുകളില്‍ വിഷരഹിത അടുക്കളത്തോട്ടമൊരുക്കുന്നവരെ അഭിനന്ദിച്ച അവർ കുട്ടികളെ കൂടി ഇത്തരം മേഖലകളിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞു. നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി അധ്യക്ഷത വഹിച്ചു. കർഷക ഗവേഷകയും ‘ഷി ക്യു’ അവാര്‍ഡ് ജേതാവുമായ അങ്കിത റായ് ചോസ്കി മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻ ഖത്തർ എക്സിക്യൂട്ടിവ് മെമ്പർ സജ്ന കരുവാട്ടിൽ, നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രതിനിധി സ്മിത ജോയ് , മലബാര്‍ അടുക്കള അഡ്മിൻ ഷഹാന ഇല്യാസ്, കർഷക നജ്മ നസീർ കേച്ചേരി തുടങ്ങിയവർ അതിഥികളായിരുന്നു. മെഹ്ദിയ മൻസൂർ ഗാനം അവതരിപ്പിച്ചു.
‘നടുമുറ്റം’ ഏരിയ പ്രവർത്തകരായ സൗമ്യ, റഹീന സമദ്, ഹസ്ന ഹമീദ്, വാഹിദ നസീർ, ജൗഹറ ഷറഫ്, ആയിഷ, മഅ്സൂമ, അസ്മ, റസിയ മൻസൂർ, ഖദീജാബി നൗഷാദ്, സഫിയ, സജ്ന ഖാലിദ്, ഉമ്മുകുൽസു, വിപിന, റിനിഷ, മുഹ്സിന സൽമാൻ, ഫരീദ സാദിഖ്, മുന്നി രാജ, ഫൗസിയ നിയാസ്, അർഫാന, മോന അലീമ, സുനീറ, സുമയ്യ തുടങ്ങിയവർ ആദരമേറ്റുവാങ്ങി. നടുമുറ്റം ജനറൽ സെക്രട്ടറി മുഫീദ അഹദ് സ്വാഗതവും പ്രോഗ്രാം കൺവീനർ വാഹിദ നസീർ നന്ദിയും പറഞ്ഞു. സന നസീം പരിപാടി നിയന്ത്രിച്ചു. നടുമുറ്റം സെക്രേട്ടറിയറ്റ് അംഗങ്ങളായ ഫാതിമ തസ്നീം, സകീന അബ്ദുല്ല, റുബീന മുഹമ്മദ് കുഞ്ഞി, വാഹിദ സുബി കേന്ദ്ര എക്സിക്യൂട്ടിവ് മെംബർമാരായ ലത കൃഷ്ണ, നജ്ല നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.