വിമൻ ഇന്ത്യ സൗഹൃദ ഇഫ്താർ
text_fieldsവിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ
പങ്കെടുത്തവർ
ദോഹ: വനിതകൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കുമായി സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് വിമൻ ഇന്ത്യ ഖത്തർ. ‘ഭൂമിയിലെ ജീവിതത്തിന് ആകാശത്തിന്റെ വെളിച്ചം’ എന്ന ജി.കെ എടത്തനാട്ടുകരയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി ഓൺലൈനിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75 ഓളം വനിതകളാണ് പങ്കെടുത്തത്. വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് എം. നസീമ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് റമദാൻ സന്ദേശം നൽകി.
വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും ആത്മീയ ഉണർവിന്റെയും മഹത്തായ മാർഗമാണ് റമദാൻ. ഒരുമിച്ചു ജീവിച്ച്, പരസ്പരം മനസ്സിലാക്കി, സമാധാനത്തിന്റെയും സഹനത്തിന്റെയും ഒരു ലോകം ഉണ്ടാക്കുക എന്നതാണ് റമദാൻ പഠിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ശ്രീലേഖ ലിജു, ആൻജലീന എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ഹർഷ മോഹൻ കവിത ആലപിച്ചു. എക്സിക്യൂട്ടിവ് അംഗം ജഫ് ല ഹമീദുദ്ദീൻ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.