വാക്കുകള്‍ പ്രകാശം പരത്തുന്ന വിളക്കുകളാവണം -ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
text_fieldsദോഹ: വാക്കുകള്‍ പ്രകാശം പരത്തുന്ന വിളക്കുകളാവണമെന്നും അവ ഓരോന്നും ഉപയോഗിക്കേണ്ടത് സൂക്ഷിച്ചാവണമെന്നും പ്രമുഖ കഥാകൃത്തും സാഹിത്യകാരനുമായ ശിഹാബുദ്ദീന് പൊയ്ത്തുംകടവ്. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം ഇന്ന് നിഷ്പ്രയാസം ഉപയോഗിക്കുന്ന വാക്കുകളോരോന്നും നൂറ്റാണ്ടുകളുടെ ക്രയവിക്രയങ്ങളിലൂടെ രൂപപ്പെട്ടതാണ്. ഇന്നും പുതിയ പദങ്ങള്‍ എല്ലാ ഭാഷയിലും ജനിച്ചുകൊണ്ടിരിക്കുകയാണ്.
അവയെല്ലാം ഉപയോഗിക്കുമ്പോള്‍ നാം ആ നന്ദിയും കടപ്പാടും കാണിക്കേണ്ടതുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദസ്യരുടെ സാഹിത്യ-ഭാഷ സംബന്ധിയായ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. സ്നേഹോപഹാരം വൈസ് പ്രസിഡൻറ് ശ്രീകല ഗോപിനാഥ് സമ്മാനിച്ചു.
ഓതേഴ്സ് ഫോറം സെക്രട്ടറി ഹുസൈന് കടന്നമണ്ണ സ്വാഗതം പറഞ്ഞു. വൈസ്. പ്രസിഡന്റ് ശ്രീകല ഗോപിനാഥന് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അന്‍സാര്‍ അരിമ്പ്റ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഹുസൈന് വാണിമേല്‍, തന്‍സീം കുറ്റ്യാടി, മജീദ് പുതുപ്പറമ്പ്, ഷംല ജഅഫർ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.