വർക്കേഴ്സ് ഫണ്ട് -കെ.എം.സി.സി മെഗാ ഇഫ്താർ മീറ്റ് ഇന്ന്
text_fieldsദോഹ: വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് അതോറിറ്റി, കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്ത്താർ മീറ്റ് വ്യാഴാഴ്ച അൽ അറബ് സ്പോർട്സ് ക്ലബ് ഇൻഡോർ ഹാളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. വർക്കേഴ്സ് സപ്പോർട്ട് ഇൻഷുറൻസ് ഫണ്ട് അതോറിറ്റി പ്രതിനിധികൾ, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല തുടങ്ങിയവർ സംബന്ധിക്കും. വൈകീട്ട് നാല് മണിയോടെ ആരംഭിക്കുന്ന മീറ്റിൽ കമ്യൂണിറ്റി ബോധവത്കരണം, റമദാൻ സന്ദേശ പ്രഭാഷണം, അനുമോദന ചടങ്ങുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാന്റ് ഇഫ്താർ മീറ്റ് വിജയത്തിനുവേണ്ടി വിപുലമായ യോഗം ചേർന്ന് ഒരുക്കങ്ങൾ പൂർത്തീകരിച്ചു.
സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു. കെ.എം.സി.സി മുൻകാല വേദിയായ ചന്ദ്രിക റീഡേഴ്സ് ഫോറം പ്രഥമ പ്രസിഡന്റും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തകനുമായ ഹാജി കെ.വി അബ്ദുല്ലക്കുട്ടിയുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി നേതാക്കളായ അബ്ദുന്നാസർ നാച്ചി, എ.വി അബൂബക്കർ ഖാസിമി, സി.വി. ഖാലിദ് എന്നിവർ സംസാരിച്ചു.
സലീം നാലകത്ത് സ്വാഗതവും പി.എസ്.എം ഹുസൈൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അൻവർ ബാബു, ടി.ടി.കെ ബഷീർ, അബൂബക്കർ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, അഷ്റഫ് ആറളം, അലി മുറയുർ, താഹിർ താഹക്കുട്ടി, വി.ടി.എം സാദിഖ്, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ദീൻ എം.പി എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.