ഖത്തറിലെ തൊഴിലാളികൾ: ഹ്യൂമൻറൈറ്റ്സ് വാച്ച് പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് ജി.സി.ഒ
text_fieldsദോഹ: ഖത്തറിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഹ്യൂമൻറൈറ്റ്സ് വാച്ച് പുറത്തുവിട്ട റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും ഖത്തറിലെ നിലവിലെ സാഹചര്യവുമായി റിപ്പോർട്ട് ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്നും ഖത്തർ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് അറിയിച്ചു.
തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട കേസുകൾ വളരെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജി.സി.ഒ വ്യക്തമാക്കി. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പുതിയ നിയമനിർമാണങ്ങളും നിയമ പരിഷ്കാരങ്ങളും ഭേദഗതിയും മികച്ച തൊഴിൽ അന്തരീക്ഷമാണ് ഖത്തറിലെത്തുന്നവർക്ക് നൽകുന്നത്.
റിപ്പോർട്ടുകൾ തയാറാക്കുന്നതിനും പുറത്തുവിടുന്നതിനും മുമ്പായി ഖത്തർ സർക്കാറുമായി ബന്ധപ്പെടേണ്ടിയിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും ജി.സി.ഒ വ്യക്തമാക്കി.തൊഴിലാളികളുടെ ഏത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഹ്യൂമൻറൈറ്റ്സ് വാച്ചുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഖത്തർ സർക്കാർ തയാറാണ്. മറ്റു എൻ.ജി.ഒകളുമായും ഖത്തർ ഇക്കാര്യത്തിൽ പ്രവർത്തിച്ചു വരുകയാണ്.ഹ്യൂമൻറൈറ്റ്സ് വാച്ചിെൻറ റിപ്പോർട്ടിൽ ഉയർത്തിക്കാട്ടിയ പ്രശ്നങ്ങൾ നേരത്തേതന്നെ പരിഹരിച്ചതാണ്. ചിലതിൽ നടപടികൾ പുരോഗമിക്കുകയാണെന്നും ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് ചൂണ്ടിക്കാട്ടി.
തൊഴിലാളികളുെട സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഖത്തർ വൻ നടപടികളാണ് സ്വീകരിച്ചുവരുന്നത്. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളിലെ ലംഘനങ്ങൾ കുറ്റകൃത്യമാക്കിയും വേതനം കൃത്യമായി നൽകാത്തതിന് പിഴ തുക വർധിപ്പിച്ചുമുള്ള കരട് നിയമ ഭേദഗതിക്ക് ഈയടുത്ത് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 2004ലെ 14ാം നമ്പർ നിയമത്തിലെ വകുപ്പുകളിലെ ഭേദഗതിയാണ് വരുന്നത്.
തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെയും ക്യാമ്പുകളിലെയും ആരോഗ്യ സുരക്ഷാ വ്യവസ്ഥകളും മാനദണ്ഡങ്ങളും കൂടുതൽ കർശനമാക്കുന്നതിനും തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഊർജിതമാക്കുന്നതിനും വേതന കുടിശ്ശിക ഇല്ലാതാക്കുന്നതിനും പുതിയ നിയമഭേദഗതി അനുശാസിക്കുന്നുണ്ട്. നിയമലംഘകർക്ക് പിഴത്തുക വർധിപ്പിക്കും. ഏത് തരം നിയമലംഘനങ്ങളും ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കുമെന്നും കരട് നിയമത്തിൽ പറയുന്നുണ്ട്.
2022 ലോകകപ്പിൻെറ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികളുെട കാര്യത്തിൽ തൊഴിൽ മന്ത്രാലയം മികച്ച നടപടികളാണ് സ്വീകരിക്കുന്നത്. ലോകകപ്പുമായും അതുമായി ബന്ധപ്പെട്ടും മറ്റും നൂറുകണക്കിന് അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് രാജ്യത്തിെൻറ മുക്കുമൂലകളിൽ നടക്കുന്നത്. ഇതിെൻറയെല്ലാം പിന്നിൽ ലക്ഷക്കണക്കിന് തൊഴിലാളികളുടെ അധ്വാനവും വിയർപ്പുമുണ്ട്. സാധാരണ കുടുംബങ്ങളിൽനിന്നെത്തുന്ന ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ അവർ. അവർക്ക് മാന്യമായ കൂലിയും തൊഴിൽ–താമസ സൗകര്യങ്ങളും നൽകാത്ത കമ്പനികളെയും ഉദ്യോഗസ്ഥരെയും കാത്തിരിക്കുന്നത് തൊഴിൽ മന്ത്രാലയത്തിെൻറ കർശന നടപടികളാണ്.
അല്‍ഷഹാനിയ മേഖലയില്‍ ഈയടുത്ത് തൊഴിലാളികള്‍ സമാധാനപരമായ പണിമുടക്ക് നടത്തിയിരുന്നു. ഈ വര്‍ഷം മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ വേതനം തൊഴിലുടമകള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണിത്. മന്ത്രാലയം ഉടന്‍ അന്വേഷണം തുടങ്ങുകയും സംശയാസ്പദമായ രണ്ടു കമ്പനികളുടെയും അംഗീകൃത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പലവിധ കാരണങ്ങളാൽ കമ്പനി മാസങ്ങളായി തൊഴിലാളികൾക്ക് വേതനം നൽകിയിരുന്നില്ലെന്ന് വ്യക്തമായിരുന്നു.പിന്നീട് എല്ലാ തൊഴിലാളികളുടെയും ശേഷിക്കുന്ന വേതനം പൂര്‍ണമായും വേതന സംരക്ഷണ സംവിധാനം (ഡ.ബ്ല്യൂ.പി.എസ് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം) മുഖേന ഇൗ കമ്പനികൾ നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് നല്‍കുന്നുണ്ടെന്നും വേതന കുടിശ്ശിക വ്യവസ്ഥാപിതമായി തീര്‍പ്പാക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിന് വേതന സംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍ ഓഫിസ് പറയുന്നു.
ഖത്തർ സർക്കാർ നടപ്പാക്കിയ വേതന സംരക്ഷണ സംവിധാനം (ഡബ്ല്യൂ.പി.എസ്) എല്ലാ കമ്പനികളും കര്‍ശനമായി പാലിക്കണമെന്ന് ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ഡബ്ല്യൂ.പി.എസ് നിയമം പാലിക്കാന്‍ എല്ലാ കമ്പനികളും ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം കമ്പനികള്‍ ശക്തമായ നടപടികള്‍ക്ക് വിധേയമാകും. കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് തൊഴിലാളികളുടെ ശമ്പള വിതരണം മന്ത്രാലയം കൃത്യമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.തുടര്‍ച്ചയായി രണ്ടു മാസം തൊഴിലാളികള്‍ക്ക് ശമ്പളം നല്കാതിരുന്നാല് ശമ്പളപ്പട്ടികയിലെ ഒരോ തൊഴിലാളിക്കനുസരിച്ച് 3000 ഖത്തര്‍ റിയാല്‍ പിഴ അടക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.