തൊഴിലാളികൾക്ക് ഉച്ചവിശ്രമം: നിർദേശം ലംഘിച്ച 54 കമ്പനികൾക്കെതിരെ നടപടി
text_fieldsദോഹ: വേനൽ കടുത്ത സാഹചര്യത്തിൽ പുറം ജോലിയിലേർപ്പെടുന്ന തൊഴിലാളികൾക്ക് നിർബന്ധമായും ഉച്ചവിശ്രമം നൽകണമെന്ന നിയമം നടപ്പാക്കാത്ത 54 കമ്പനികൾക്കെതിരെ നടപടി. തൊഴിൽമന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കെണ്ടത്തിയത്. കരാർ, കെട്ടിട അറ്റകുറ്റപ്പണി, പൂന്തോട്ടം, ഡെക്കറേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾെക്കതിെരയാണ് നടപടിയുണ്ടായിരിക്കുന്നത്.
അൽ വക്റ, അൽവുഖൈർ, ഉംബഷർ, അൽഖർതിയാത്ത്, ഉം ഖർൻ, ലുസൈൽ, റൗദത് അൽ ഹമാമ, അൽഖോർ, ഉനൈസ, ഉംസലാൽ, സകീറ, ദോഹ എന്നിവിടങ്ങളിലാണ് ഈ കമ്പനികൾ ഉള്ളത്. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 15 വരെ തുറന്ന ഇടങ്ങളിലെ തൊഴിലാളികൾക്ക് രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ നിർബന്ധമായും വിശ്രമം അനുവദിച്ചിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. പ്രതിദിന തൊഴിൽ സമയക്രമം വ്യക്തമാക്കുന്ന നോട്ടീസ് തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പെട്ടെന്ന് കാണുന്ന രീതിയിൽ തൊഴിലുടമ പതിക്കുകയും വേണം.
അന്തരീക്ഷ താപനില ഡബ്ല്യൂ.ബി.ജി.ടി സൂചികയിൽ 32.1 പിന്നിടുകയാണെങ്കിൽ ഏതു സാഹചര്യത്തിലും ഏതു സമയത്താണെങ്കിലും പണികൾ നിർത്തി െവച്ച് തൊഴിലാളികളെ പോകാൻ അനുവദിക്കണം. തൊഴിൽ സമയത്ത് എല്ലാ തൊഴിലാളികൾക്കും സൗജന്യമായി കുടിവെള്ളം എത്തിക്കണം. തൊഴിലാളികൾക്ക് പെട്ടെന്ന് പ്രവേശനം സാധ്യമാകുന്ന രീതിയിൽ വിശ്രമസ്ഥലങ്ങൾ തൊഴിലിടങ്ങളിൽ നിർമിച്ച് നൽകണം. തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന ഇളം നിറത്തിലുള്ള, അയഞ്ഞ വസ്ത്രങ്ങൾ പോലെയുള്ള പേഴ്സനൽ െപ്രാട്ടക്ടിവ് സംവിധാനങ്ങൾ നൽകണം.
എല്ലാ തൊഴിലാളികൾക്കിടയിലും പ്രതിവർഷം മെഡിക്കൽ പരിശോധന നടത്തുകയും എല്ലാ പരിശോധനയുടെയും ഫലങ്ങൾ രേഖപ്പെടുത്തി വെക്കുകയും ചെയ്യണം.തൊഴിലിടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് െട്രയ്നിങ് പാരാമെഡിക്സ്, ഒക്യുപേഷണൽ സേഫ്റ്റി ഹെൽത്ത് സൂപ്പർവൈസർമാരുടെ സാന്നിധ്യം ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളും കൃത്യമായി പാലിക്കണം.ഈ നിർദേശങ്ങൾ ലംഘിച്ചതിനാണ് നടപടി ഉണ്ടായിരിക്കുന്നത്. മന്ത്രാലയം ഉദ്യോഗസ്ഥർ തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.
നിയമലംഘനം: പരാതികൾ അറിയിക്കാം
തുറസ്സായ സ്ഥലങ്ങളിലെ തൊഴിലാളികൾക്ക് രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ നിർബന്ധമായും വിശ്രമം അനുവദിച്ചിരിക്കണമെന്നാണ് നിയമം. കഴിഞ്ഞ ജൂൺ ഒന്നുമുതലാണ് പ്രാബല്യത്തിൽ വന്നത്. നിയലംഘനം ശ്രദ്ധയിൽ പെട്ടാൽ തൊഴിൽമന്ത്രാലയത്തിൻെറ 16008 എന്ന ഹോട്ട് ലൈൻ നമ്പറിൽ പരാതികൾ അറിയിക്കാം. https://acmsidentity.adlsa.gov.qa/ar എന്ന ലിങ്കിലൂടെയും പരാതികൾ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.