തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചില്ല; 54 കമ്പനികൾക്കെതിരെ നടപടി
text_fieldsദോഹ: വേനൽ കടുത്ത സാഹചര്യത്തിൽ പുറം ജോലിയിലേർപ്പെടുന്ന തൊഴിലാളികൾക്ക് നിർബന്ധമായും ഉച്ചവിശ്രമം നൽകണമെന്ന നിയമം നടപ്പാക്കാത്ത 44 കമ്പനികൾക്കെതിരെ കൂടി തൊഴിൽ മന്ത്രാലയം നടപടിയെടുത്തു. കരാർ, കെട്ടിട അറ്റകുറ്റപ്പണി, പൂന്തോട്ടം, ഡെക്കറേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾെക്കതിെരയാണ് തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നടപടിയെടുത്തത്.
അൽമുൻതസ, മദീന ഖലീഫ, അൽവക്റ അൽ വുഖൈർ, അൽ സെയ്ലിയ, അൽ ഖർതിയാത്, അൽ റയ്യാൻ അൽ ജദീദ്, ഐൻഖാലിദ്, ഉംസലാൽ മുഹമ്മദ്, ലുസൈൽ, അൽ ദഫ്ന, മുറൈഖ്, അൽമഷാഫ് എന്നിവിടങ്ങളിലാണ് ഈ കമ്പനികൾ. കഴിഞ്ഞയാഴ്ച ഇത്തരത്തിൽ 54 കമ്പനികൾക്കതിരെ നടപടിയെടുത്തിരുന്നു. ഇതോടെ നിയമലംഘനത്തിന് ആകെ 98 കമ്പനികൾക്കെതിരെയാണ് നടപടിയുണ്ടായത്. കഴിഞ്ഞ ജൂൺ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 15 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ നിർബന്ധമായും വിശ്രമം അനുവദിച്ചിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.
നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ തൊഴിൽ മന്ത്രാലയത്തിെൻറ 16008 എന്ന ഹോട്ട് ലൈൻ നമ്പറിൽ പരാതികൾ അറിയിക്കാം. https://acmsidentity.adlsa.gov.qa/ar എന്ന ലിങ്കിലൂടെയും പരാതികൾ നൽകാം.
പ്രതിദിന തൊഴിൽ സമയക്രമം വ്യക്തമാക്കുന്ന നോട്ടീസ് തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പെട്ടെന്ന് കാണുന്ന രീതിയിൽ തൊഴിലുടമ പതിക്കുകയും വേണം. അന്തരീക്ഷ താപനില വെറ്റ് ബൾബ് ഗ്ലോബ് ഗേജ് (ഡബ്ല്യു.ബി.ജി.ടി) സൂചികയിൽ 32.1 പിന്നിടുകയാണെങ്കിൽ ഏത് സാഹചര്യത്തിലും ഏത് സമയത്താണെങ്കിലും പണികൾ നിർത്തിവെച്ച് തൊഴിലാളികളെ പോകാൻ അനുവദിക്കണം. തൊഴിൽ സമയത്ത് എല്ലാ തൊഴിലാളികൾക്കും സൗജന്യമായി കുടിവെള്ളം എത്തിക്കണം.
തൊഴിലാളികൾക്ക് പെട്ടെന്ന് പ്രവേശനം സാധ്യമാകുന്ന രീതിയിൽ വിശ്രമ സ്ഥലങ്ങൾ തൊഴിലിടങ്ങളിൽ നിർമിച്ച് നൽകണം. തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന ഇളം നിറത്തിലുള്ള, അയഞ്ഞ വസ്ത്രങ്ങൾ പോലെയുള്ള പേഴ്സനൽ െപ്രാട്ടക്ടിവ് സംവിധാനങ്ങൾ നൽകണം. എല്ലാ തൊഴിലാളികൾക്കിടയിലും പ്രതിവർഷം മെഡിക്കൽ പരിശോധന നടത്തുകയും എല്ലാ പരിശോധനയുടെയും ഫലങ്ങൾ രേഖപ്പെടുത്തി വെക്കുകയും ചെയ്യണം. തൊഴിലിടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് ട്രെയിനിങ് പാരാമെഡിക്സ്, ഒക്യുപേഷനൽ സേഫ്റ്റി ഹെൽത്ത് സൂപ്പർവൈസർമാരുടെ സാന്നിധ്യം ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളും കൃത്യമായി പാലിക്കണം. ഈ നിർദേശങ്ങൾ ലംഘിച്ചതിനാണ് നടപടി ഉണ്ടായിരിക്കുന്നത്.
ഖത്തറിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ ഈയടുത്ത് വൻ വർധനവാണുണ്ടായിരിക്കുന്നത്.2018 അവസാന പാദത്തിൽ 20,93,360 തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. 2020 ആദ്യ പാദത്തിൽ തൊഴിലാളികളുടെ എണ്ണം 21,50,694 ആയി വർധിച്ചു. ഇതിൽ 85.3 ശതമാനം പുരുഷന്മാരും 14.7 ശതമാനം സ്ത്രീകളും ഉൾപ്പെടും. ആസൂത്രണ-സ്ഥിതിവിവരക്കണക്ക് അേതാറിറ്റി നടത്തിയ ലേബർ ഫോഴ്സ് സാമ്പിൾ സർവേയിലാണ് തൊഴിലാളികളുടെ എണ്ണം പുറത്തുവിട്ടത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നിർദേശപ്രകാരമാണ് അതോറിറ്റി സർവേ സംഘടിപ്പിച്ചത്.
സർവേ പ്രകാരം 25 വയസ്സിനും 34 വയസ്സിനും ഇടയിലുള്ളവരാണ് എണ്ണത്തിൽ കൂടുതൽ. ആകെയുള്ളതിെൻറ 94.5 ശതമാനവും ഈ പ്രായഗണത്തിൽപെടുന്നവരാണ്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ് രാജ്യക്കാരാണ് തൊഴിലാളികളിൽ കൂടുതലും. ഇവരിൽ കൂടുതലും നിർമാണ മേഖലയിലാണ് തൊഴിലെടുക്കുന്നത്. ഖത്തറിൽ കൂടുതൽ തൊഴിലവസരങ്ങൾ തുറക്കപ്പെടുന്നത് ഇന്ത്യക്കാർക്കും ഏറെ ഗുണം ചെയ്യും. ലോകകപ്പ് സ്റ്റേഡിയങ്ങളുെട നിർമാണ മേഖലയിലടക്കം നിരവധി ഇന്ത്യൻ കമ്പനികളും ഇന്ത്യക്കാരുമാണ് രംഗത്തുള്ളത്. ഇവരിൽ പലരും തുറസ്സായ സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. രാജ്യത്ത് ചൂട് കൂടിവരുകയാണ്. അന്തരീക്ഷ താപനില 50 ഡിഗ്രിയിലേക്ക് എത്തുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നടപ്പാക്കിയ നിർബന്ധിത ഉച്ചവിശ്രമ നിയമം ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് അനുഗ്രഹമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.