കായിക മത്സര സുരക്ഷയിൽ ശിൽപശാല
text_fieldsആഭ്യന്തര മന്ത്രാലയം സ്പോർട്സ് സംഘാടന സുരക്ഷ പരിശീലന പരിപാടിയിൽ ഉന്നത ഉദ്യോഗസ്ഥർ
ദോഹ: കായിക ടൂർണമെന്റുകളുടെ സംഘാടനത്തിലെ കാര്യക്ഷമത ഉയർത്തുകയെന്ന ലക്ഷ്യവുമായി ആഭ്യന്തര മന്ത്രാലയം സംയുക്ത സുരക്ഷ നടപടിക്രമങ്ങളെക്കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു.
മന്ത്രാലയത്തിലെ സ്പോർട്സ് സെക്യൂരിറ്റി ഡിവിഷൻ സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടന ചടങ്ങിൽ പൊതു സുരക്ഷ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് ജാസിം അൽ സുലൈതി, എസ്റ്റാബ്ലിഷ്മെന്റ്സ് ആൻഡ് അതോറിറ്റീസ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് അസി.ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സ്വാലിഹ് അൽ കുവാരി എന്നിവർ പങ്കെടുത്തു.
മന്ത്രാലയങ്ങൾ, സുരക്ഷ ഏജൻസികൾ, സിവിലിയൻ സംഘടന പ്രതിനിധികൾ എന്നിവരുൾപ്പെടെ 36 സ്ഥാപനങ്ങളിൽ നിന്നുള്ള ലെയ്സൺ ഓഫിസർമാർ ശിൽപശാലയിൽ പങ്കെടുത്തു.
കായിക മത്സര സുരക്ഷ, കാണികളുടെ സുരക്ഷ, സൈനിക സിവിലിയൻ ആസ്തികൾ എന്നിവയുടെ സംരക്ഷണം അനിവാര്യമാണെന്ന് സ്പോർട്സ് സെക്യൂരിറ്റി ഡിവിഷൻ മേധാവി മബ്ഖൂത്ത് സാലെം അൽ മർറി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.