ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: ചേർത്തുപിടിക്കാം ഓട്ടിസം ഉള്ളവരെ
text_fieldsദോഹ: ഇന്ന് ഏപ്രിൽ രണ്ട്, ലോക ഓട്ടിസം ബോധവത്കരണ ദിനം. ഓട്ടിസം എന്നത് ഒരു രോഗമെല്ലന്നും തലച്ചോർ സംബന്ധമായ വ്യത്യസ്തതയാണെന്നും വിദഗ്ധർ പറയുന്നു. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിയുടെ ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ (ക്യു.ബി.ആർ.ഐ) പഠന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഓട്ടിസം വ്യാപന നിരക്ക് ഉയര്‍ന്ന നിലയിലാണ്. ഖത്തർ സ്വദേശികളിലും പ്രവാസികളിലും ഓട്ടിസം വ്യാപനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുന്നതിനായായിരുന്നു ഗവേഷണപഠനം നടത്തിയത്. 87 കുട്ടികളില്‍ ഒരാള്‍ക്ക് അല്ലെങ്കില്‍ 1.146 ശതമാനം കുട്ടികള്‍ക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്ഡറിെൻറ(എ.എസ്.ഡി) പ്രശ്നങ്ങളുണ്ടെന്നും പ ഠനം പറയുന്നു.
2016ലെ സെന്സസിെൻറയും ക്യു.ബി.ആർ.ഐയുടെ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഒന്നിനും 20 വയസ്സിനുമിടയിലുള്ള 4791 പേര്‍ക്ക് ഓട്ടിസത്തിെൻറ പ്രശ്നങ്ങളുണ്ട്. 56 ആണ്‍കുട്ടികളില്‍ ഒരാള്‍ക്കും 230 പെണ്‍കുട്ടികളില്‍ ഒരാള്‍ക്കും എന്നനിലയിലാണ് ഈ പ്രായപരിധിയിലുള്ളവരില്‍ ഓട്ടിസം വ്യാപനം. ഖത്തറിലും മേഖലയിലും നാഡീവ്യൂഹ വൈകല്യങ്ങളുടെ വ്യാപനം പഠനവിധേയമാക്കുകയെന്നതായിരുന്നു പഠനത്തിെൻറ ഊന്നല്‍. രണ്ടുഘട്ടങ്ങളിലായാണ് പഠനം നടന്നത്. ലോകാരോഗ്യ സംഘടനയുടെ ശരാശരിയായ 0.61ശതമാനത്തെക്കാള്‍ ഉയര്‍ന്നനിലയിലാണ് ഖത്തറില്‍ ഓട്ടിസം വ്യാപനം.
ഖത്തരി കുടുംബങ്ങളിലും രാജ്യത്തെ മറ്റു കുടുംബങ്ങളിലും ഓട്ടിസത്തിെൻറ വ്യാപനം കണക്കാക്കുക, ഓട്ടിസം ഡേറ്റാബേസും രോഗ രജിസ്ട്രിയും തയാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നിര്ത്തിക്കൂടിയായിരുന്നു വിശദമായ ഗവേഷണപഠനം നടത്തിയത്. അഞ്ചിനും പന്ത്രണ്ട് വയസ്സിനുമിടയില്‍ പ്രായമുള്ള 9074 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളെയാണ് പഠനത്തിെൻറ ഒന്നാംഘട്ടത്തില്‍ നിരീക്ഷണവിധേയമാക്കിയത്. 93 പൊതു, സ്വകാര്യ സ്കൂളുകളിലെ കുട്ടികള്‍ പഠനത്തിെൻറ ഭാഗമായി. രണ്ടാംഘട്ടത്തില്‍ ആശുപത്രികളിലും സ്പെഷല്‍ നീഡ്സ് സെൻററുകളിലും സര്‍വേ നടത്തി. പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്ന റുമൈല ആശുപത്രി, അല്ശഫല്ല സെൻറര്‍, രണ്ടു പ്രൈമറി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വിവരശേഖരണം നടത്തി. യേസ് ഓര് നോ മറുപടി നല്‍കേണ്ട 40 ചോദ്യങ്ങളാണ് കുട്ടികളോട് ചോദിച്ചത്. ഇതിെൻറ ഫലം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
മിക്ക രാജ്യങ്ങളും ഇത്തരം സ്ക്രീനിങ്ങുകള്‍ നടത്താറില്ല. ചെലവേറുമെന്നതും കൂടുതല്‍ സമയമെടുക്കും എന്നതുമാണ് അതിനുകാരണം. മേഖലയിലെ മറ്റൊരു രാജ്യത്തും 9000ത്തിലധികം കുട്ടികളെ സ്ക്രീന്‍ ചെയ്തിട്ടില്ല. ക്യു.ബി.ആർ.ഐയുടെ പഠനത്തിെൻറ ഫലങ്ങള്‍ യു.കെ കേന്ദ്രമായുള്ള അസോസിയേഷന് ഫോര്‍ ചൈല്‍ഡ് ആൻഡ് അഡോളസെൻറ് മെൻറല്‍ ഹെല്ത്തിെൻറ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈല്‍ഡ് സൈക്കോളജി ആൻഡ് സൈക്യാട്രിയില്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യു.ബി.ആർ.ഐ ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ് റിസര്‍ച് സെൻററായിരുന്നു(എൻ.ഡി.ആർ.സി) പഠനത്തിന് നേതൃത്വം നല്‍കിയത്.
ഓട്ടിസം ബാധിതർക്കും രക്ഷിതാക്കൾക്കുമായി നിരവധി സഹായപദ്ധതികളാണ് സർക്കാർ നടത്തുന്നത്. ഭിന്നശേഷിക്കാർക്കുള്ള അൽ ഷഫലഹ് സെൻററിൽ മികച്ച സൗകര്യങ്ങളാണുള്ളത്. ഓട്ടിസം ബാധിച്ചവർക്കുള്ള കോഴ്സടക്കം ഇവിടെയുണ്ട്. ഓട്ടിസമടക്കമുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുന്നതിലൂടെയും ശാക്തീകരിക്കുന്നതിലൂടെയും സാമൂഹിക വികസനമാണ് രാജ്യം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.