ഭരണമികവിൽ ഒന്നാമതായി ഖത്തർ
text_fieldsദോഹ: ലോകബാങ്കിന്റെ ആഗോള ഭരണ സൂചികയിൽ മേഖലയിൽ തന്നെ ഒന്നാം നമ്പറായി ഖത്തർ. പട്ടികയിൽ രാഷ്ട്രീയ സ്ഥിരത, നിയമവാഴ്ച എന്നീ വിഭാഗങ്ങളിൽ മികച്ച റെക്കോഡുമായാണ് ഖത്തർ മേഖലയിൽ ഒന്നാമതെത്തിയത്. ഖത്തർ ദേശീയ കൗൺസിലാണ് ലോകബാങ്ക് ആഗോള ഭരണ സൂചികയിലെ രാജ്യത്തിന്റെ നേട്ടം സാമൂഹ മാധ്യമപേജ് വഴി പങ്കുവെച്ചത്. പുതിയ റിപ്പോർട്ട് പ്രകാരം രാഷ്ട്രീയ സ്ഥിരതയിൽ 84.36 ശതമാനം സ്കോർ ചെയ്താണ് മേഖലയിൽ ഖത്തർ ഒന്നാമതായത്. നിയമവാഴ്ചയിൽ 80.19 ശതമാനം പോയിന്റും സ്കോർ ചെയ്തു.
ഭരണ നിർവഹണ മേഖലയിൽ സുശക്തമായ പദ്ധതികളിലൂടെ കൈവരിച്ച മികവുകളാണ് സൂചികയിൽ രാജ്യത്തിന് മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ദേശീയ ആസൂത്രണ കൗൺസിൽ ‘എക്സ്’ പ്ലാറ്റ്ഫോം വഴി വിശദീകരിച്ചു. ലോകബാങ്ക് പുറത്തിറക്കിയ 2023ലെ കണക്കുകൾ പ്രകാരം, റെഗുലേറ്ററി ക്വാളിറ്റി ഇൻഡക്സിൽ 81.13 ശതമാനവും സർക്കാർ കാര്യക്ഷമത സൂചികയിൽ 85.85 ശതമാനവും പങ്കാളിത്ത, ഉത്തരവാദിത്ത സൂചികയിൽ 22.55 ശതമാനവും ഖത്തർ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.