സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജം; ലോകകപ്പ് നാണയങ്ങൾ ഉടൻ പുറത്തിറക്കും -സെൻട്രൽബാങ്ക്
text_fieldsദോഹ: ലോകകപ്പ് ഓർമകൾ മുദ്രണം ചെയ്യുന്ന നാണയങ്ങൾ അധികം വൈകാതെ പുറത്തിറക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. ലോകകപ്പ് സംഘാടകരുമായി സഹകരിച്ചായിരിക്കും ഔദ്യോഗിക നാണയങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നത്. അതേസമയം, ലോകകപ്പ് സ്പെഷൽ നാണയങ്ങൾ എന്നപേരിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിപ്പിൽ വ്യക്തമാക്കി. ലോകകപ്പിന്‍റെ ഭാഗമായി നാണയങ്ങളും കറൻസികളും പുറത്തിറക്കിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിൽ വാസ്തവമില്ലെന്നും, ടൂർണമെന്‍റ് സംഘാടകർക്കോ ഖത്തർ സെൻട്രൽ ബാങ്കിനോ ബന്ധമില്ലെന്നും സെൻട്രൽ ബാങ്കിന്‍റെ ട്വിറ്റർ ഹാൻഡ്ലിൽ പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി.
ഇത്തരം നാണയങ്ങൾക്ക് നിയമപരമായി സാധുതയോ, മൂല്യമോ ഉണ്ടാവില്ല. നാണയം പുറത്തിറക്കുന്നവർക്കും പ്രചാരണം നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഈ മുന്നറിയിപ്പ് സന്ദേശത്തിനൊപ്പം തന്നെയാണ് ലോകകപ്പിന്‍റെ ഓർമകൾ മുദ്രണം ചെയ്യുന്ന ഔദ്യോഗിക നാണയങ്ങൾ അധികം വൈകാതെ പുറത്തിറക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.