Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പ്:...

ലോ​ക​ക​പ്പ്: ആ​രാ​ധ​ക​ർ​ക്ക് കൂ​ടു​ത​ൽ താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​മാ​യി സം​ഘാ​ട​ക​ർ

text_fields
bookmark_border
ലോ​ക​ക​പ്പ്: ആ​രാ​ധ​ക​ർ​ക്ക് കൂ​ടു​ത​ൽ താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​മാ​യി സം​ഘാ​ട​ക​ർ
cancel
Listen to this Article

ദോ​ഹ: ലോ​ക​ക​പ്പി​നാ​യി ഖ​ത്ത​റി​ലെ​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര ആ​രാ​ധ​ക​ർ​ക്ക് കൂ​ടു​ത​ൽ താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​മാ​യി സം​ഘാ​ട​ക​ർ. ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​ർ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന താ​മ​സ സൗ​ക​ര്യ​ങ്ങ​ളാ​ണ് സം​ഘാ​ട​ക​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​തി​ഥേ​യ രാ​ജ്യ​ത്തി​ന്‍റെ അ​ക്ക​മ​ഡേ​ഷ​ൻ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ആ​വ​ശ്യ​മാ​യ താ​മ​സ​സൗ​ക​ര്യം തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.

ലോ​ക​ക​പ്പി​ന്റെ ച​രി​ത്ര​ത്തി​ലെ കോം​പാ​ക്ട് ലോ​ക​ക​പ്പെ​ന്ന് ഇ​തി​ന​കം പേ​രു​നേ​ടി​യ ഖ​ത്ത​ർ ലോ​ക​ക​പ്പി​നെ​ത്തു​ന്ന​വ​ർ​ക്ക് മു​ഴു​സ​മ​യ​ത്തി​നും ഒ​രു താ​മ​സ​കേ​ന്ദ്രം ത​ന്നെ തി​ര​ഞ്ഞെ​ടു​ത്താ​ൽ മ​തി​യാ​കും. സ്​​റ്റേ​ഡി​യ​ങ്ങ​ൾ അ​ടു​ത്ത​ടു​ത്ത് സ്​​ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ യാ​ത്ര​ച്ചെ​ല​വും താ​മ​സ​ച്ചെ​ല​വും കു​റ​യും.

വ്യ​ത്യ​സ്​​ത​മാ​യ ഫാ​ൻ വി​ല്ലേ​ജു​ക​ളും താ​മ​സ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ബി​ൻ രീ​തി​യി​ലു​ള്ള താ​മ​സ സൗ​ക​ര്യ​മാ​ണ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത. കൂ​ടാ​തെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്വ​കാ​ര്യ ഹോ​ളി​ഡേ ഹോ​മു​ക​ളും തി​ര​ഞ്ഞെ​ടു​ക്കാം. ലോ​ക​ക​പ്പി​നെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ താ​മ​സ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഖ​ത്ത​ർ ത​യാ​റാ​ക്കു​ക​യെ​ന്നും അ​വ​ര​വ​രു​ടെ ബ​ജ​റ്റി​ന​നു​സ​രി​ച്ച താ​മ​സ​സൗ​ക​ര്യം തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്നും ഖ​ത്ത​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ഓ​പ്ഷ​നു​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ വെ​ബ്പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup
News Summary - World Cup: Organizers with more accommodation for fans
Next Story